Join Whatsapp Group. Join now!
Aster MIMS 10/10/2023

പ്ലൈവുഡ് നിര്‍മ്മാണ ശാലയില്‍ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം

പ്ലൈവുഡ് നിര്‍മ്മാണ ശാലയിലുണ്ടായ തീപിടുത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. മഞ്ചേശ്വരം കടമ്പാറിലെ കെ പി മന്‍സൂറിന്റെ ഉടമസ്ഥതKasaragod, Kerala, Manjeshwaram, fire, fire force, Fire in plywood factory at Manjeshwaram.
മഞ്ചേശ്വരം: (www.kasargodvartha.com 30/12/2016) പ്ലൈവുഡ് നിര്‍മ്മാണ ശാലയിലുണ്ടായ തീപിടുത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. മഞ്ചേശ്വരം കടമ്പാറിലെ കെ പി മന്‍സൂറിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന കെ എ വുഡ്‌സ് പ്ലൈവുഡ് മില്‍സിലാണ് കഴിഞ്ഞ ദിവസം തീപിടുത്തമുണ്ടായത്. 35 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

ഫാക്ടറി പ്രവര്‍ത്തനത്തിനിടെ നിര്‍മ്മാണം കഴിഞ്ഞ ഷീറ്റുകള്‍ ചൂടാക്കാന്‍ വെച്ചിരുന്ന യന്ത്രത്തില്‍ നിന്നും തീ പടരുകയായിരുന്നു. ഫാക്ടറി പൂര്‍ണമായും കത്തി നശിച്ചു. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉപ്പളയില്‍ നിന്ന് മൂന്ന് യൂണിറ്റും കാസര്‍കോട്ട് നിന്ന് ഒരു യൂണിറ്റും ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് അഞ്ചുമണിക്കൂര്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍ തീയണച്ചത്.

വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസും സ്ഥലത്തെത്തിയിരുന്നു.

Kasaragod, Kerala, Manjeshwaram, fire, fire force, Fire in plywood factory at Manjeshwaram.

Keywords: Kasaragod, Kerala, Manjeshwaram, fire, fire force, Fire in plywood factory at Manjeshwaram.