Join Whatsapp Group. Join now!
Aster MIMS 10/10/2023

പിതാവിനും മകനും മദ്യപസംഘത്തിന്റെ ക്രൂരമര്‍ദനം; തടയാനെത്തിയ പോലീസ് സംഘത്തെയും ആക്രമിച്ചു

മദ്യപസംഘത്തിന്റെ അക്രമത്തില്‍ പിതാവിനും മകനും പരിക്കേറ്റു. വിവരമറിഞ്ഞെത്തിയ പോലീസ് സംഘത്തെയും Trikaripur, kasaragod, Top-Headlines, Police, Attack, Injured, Kerala, Father and son assaulted
തൃക്കരിപ്പൂര്‍: (www.kasargodvartha.com 16/12/2016) മദ്യപസംഘത്തിന്റെ അക്രമത്തില്‍ പിതാവിനും മകനും പരിക്കേറ്റു. വിവരമറിഞ്ഞെത്തിയ പോലീസ് സംഘത്തെയും ആക്രമിച്ചു. തൃക്കരിപ്പൂര്‍ പൂച്ചോലിലെ എ വി ഗണേശന്‍(51), മകന്‍ അനുരാഗ് (21), ചന്തേര പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പ്രമോദ് (36) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകുന്നേരം തൃക്കരിപ്പൂര്‍ പൂച്ചോല്‍ ബസ് സ്‌റ്റോപ്പ് പരിസരത്താണ് സംഭവം.

വീട്ടിലേക്ക് പോവുകയായിരുന്ന അനുരാഗിനെയാണ് തങ്കയം ഭാഗത്തുനിന്നെത്തിയ അഞ്ചംഗസംഘം ആദ്യം ആക്രമിച്ചത്. മകനെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് ഗണേശന്‍ അക്രമത്തിനിരയായത്. നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് സിവില്‍ പോലീസ് ഓഫീസര്‍ പ്രമോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മദ്യപസംഘത്തെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് പോലീസിന് നേരെ ആക്രമണമുണ്ടായത്. ഇതിനിടയിലാണ് പ്രമോദിന് പരിക്കേറ്റത്.

സംഘം സമീപത്തെ രണ്ട് കടകളില്‍ അതിക്രമിച്ചുകയറിയും പരാക്രമം നടത്തി. പിന്നീട് കൂടുതല്‍ പോലീസ് സംഘമെത്തി അഞ്ചുപേരെ കസ്റ്റഡിയിലെടുത്തു. പൊതുസ്ഥലത്തി അക്രമം നടത്തിയതിനും പോലീസിനെ ആക്രമിച്ചതിനും ഇവര്‍ക്കെതിരെ ചന്തേര പോലീസ് കേസെടുത്തു.

Keywords: Trikaripur, kasaragod, Top-Headlines, Police, Attack, Injured, Kerala, Father and son assaulted