Join Whatsapp Group. Join now!
Aster MIMS 10/10/2023

വ്യാജ പാസില്‍ മണല്‍ കടത്ത്; 2 പേര്‍ കൂടി അറസ്റ്റില്‍

വ്യാജപാസില്‍ മണല്‍കടത്തുന്ന സംഘത്തിലെ രണ്ടു പേരെ കൂടി പോലീസ് അറസ്റ്റു ചെയ്തു. ദേളി കുന്നാറയിലെ കെ. അര്‍ഷാദ് (19), അമ്പലത്തറKasaragod, Kerala, arrest, Fake document, sand mafia, Fake sand pass case: 2 more arrested.
കാസര്‍കോട്: (www.kasargodvartha.com 29/12/2016) വ്യാജപാസില്‍ മണല്‍കടത്തുന്ന സംഘത്തിലെ രണ്ടു പേരെ കൂടി പോലീസ് അറസ്റ്റു ചെയ്തു. ദേളി കുന്നാറയിലെ കെ. അര്‍ഷാദ് (19), അമ്പലത്തറയിലെ രഞ്ജിത്ത് (21) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. രഞ്ജിത്തിനെ അമ്പലത്തറ പോലീസും അര്‍ഷാദിനെ വിദ്യാനഗര്‍ പോലീസുമാണ് പിടികൂടിയത്.

വ്യാജരേഖകള്‍ സമര്‍പ്പിച്ച് ഇ-മണല്‍ പാസിന് അപേക്ഷിക്കുകയും കിട്ടുന്ന മണല്‍ മറിച്ചു വിറ്റ് ലാഭം കൊയ്യുകയാണ് പ്രതികള്‍ ചെയ്തുവന്നിരുന്നത്. ഇരുവരുടെ വീടുകളിലും പോലീസ് നടത്തിയ റെയ്ഡില്‍ കമ്പ്യൂട്ടറും ലാപ് ടോപ്പും പിടിച്ചെടുത്തു. വ്യാജ മണല്‍ പാസ് ഉപയോഗിച്ച് മണല്‍ കടത്ത് വ്യാപകമായതോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.

വ്യാജ മണല്‍ പാസ് ഉപയോഗിച്ച് മണല്‍ കടത്തുകയായിരുന്ന സംഘത്തിലെ കണ്ണികളായ കുറ്റിക്കോല്‍ കാനത്തെ കെ. ശരത്ചന്ദ്ര(22), ചീമേനി പെരുമ്പട്ടയിലെ രാജു (48), മൊഗ്രാല്‍ പുത്തൂര്‍ മജല്‍ ബെള്ളൂര്‍ ഹൗസിലെ ബി.ടി. അഷ്‌റഫ് (45) എന്നിവരെ നേരത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
Kasaragod, Kerala, arrest, Fake document, sand mafia, Fake sand pass case: 2 more arrested.

Keywords: Kasaragod, Kerala, arrest, Fake document, sand mafia, Fake sand pass case: 2 more arrested.