city-gold-ad-for-blogger

പൂച്ചകളെ കൊന്ന് സ്‌കൂള്‍ കിണറ്റിലിട്ടു; പ്രതിഷേധവുമായി അധ്യാപകരും രക്ഷിതാക്കളും

കാഞ്ഞങ്ങാട്: (www.kasargodvartha.com 14/12/2016) പൂച്ചകളെ കൊന്ന് സ്‌കൂള്‍ കിണറ്റിലെറിഞ്ഞു. പുല്ലൂര്‍ ഗവ. യു പി സ്‌കൂളിലെ കിണറിലാണ് സാമൂഹ്യവിരുദ്ധര്‍ പൂച്ചകളെ കൊന്ന് എറിഞ്ഞത്. ആള്‍മറയും ഇരുമ്പുമറയുമുള്ള കിണറാണിത്. മൂന്ന് പൂച്ചകളുടെ ജഡങ്ങളാണ് കിണറിലുണ്ടായിരുന്നത്.

ചൊവ്വാഴ്ച ഉച്ചയോടെ സ്‌കൂള്‍കുട്ടികള്‍ വെള്ളമെടുക്കാന്‍ ചെന്നപ്പോഴാണ് കിണറിനകത്ത് ചത്ത പൂച്ചകളെ കണ്ടെത്തിയത്. വിവരമറിഞ്ഞ് അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് കിണറില്‍ നിന്നും ചത്ത പൂച്ചകളെ പുറത്തെടുക്കുകയായിരുന്നു. കിണറിലെ വെള്ളം സ്‌കൂള്‍ ആവശ്യത്തിന് ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് ഇതോടെ ഉണ്ടായിരിക്കുന്നത്.

പൂച്ചകളെ കൊന്ന് സ്‌കൂള്‍ കിണറ്റിലിട്ടു; പ്രതിഷേധവുമായി അധ്യാപകരും രക്ഷിതാക്കളും
സംഭവത്തില്‍ അധ്യാപകരും രക്ഷിതാക്കളും ശക്തമായി പ്രതിഷേധിച്ചു. പൂച്ചകളെ കൊന്ന് കിണറ്റിലെറിഞ്ഞ സാമൂഹ്യദ്രോഹികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് നല്‍കിയ പരാതിയില്‍ അമ്പലത്തറ പോലീസ് അന്വേഷണം തുടങ്ങി.

Keywords:  Kanhangad, Kasaragod, Kerala, Well, School, Cat, Complaint, Teachers, Water, Dead body cat put in to well.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia