Join Whatsapp Group. Join now!
Aster MIMS 10/10/2023

സി പി എം ശക്തികേന്ദ്രമായ മടിക്കൈയില്‍ നേതാക്കളും സജീവ പ്രവര്‍ത്തകരും ഉള്‍പെടെയുള്ളവര്‍ ബി പി എല്‍ ലിസ്റ്റില്‍; ഒരു വിഭാഗം സി പി എം പ്രവര്‍ത്തകര്‍ ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രിക്ക് പരാതി നല്‍കി

സി പി എം ശക്തികേന്ദ്രമായ മടിക്കൈയില്‍ നേതാക്കളും സജീവ പ്രവര്‍ത്തകരും ഉള്‍പെടെ 37 ഓളം പേര്‍ ബി പി എല്‍ ലിസ്റ്റില്‍ Kasaragod, Madikai, Kerala, Ration Card, CPM, Complaint, Minister
നീലേശ്വരം: (www.kasargodvartha.com 21/12/2016) സി പി എം ശക്തികേന്ദ്രമായ മടിക്കൈയില്‍ നേതാക്കളും സജീവ പ്രവര്‍ത്തകരും ഉള്‍പെടെ 37 ഓളം പേര്‍ ബി പി എല്‍ ലിസ്റ്റില്‍ കടന്നുകൂടിയതിനെതിരെ ഒരു വിഭാഗം സി പി എം പ്രവര്‍ത്തകര്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന് പരാതി നല്‍കി. മന്ത്രിയെ കൂടാതെ ജില്ലാ കളക്ടര്‍, ജില്ലാ സപ്ലൈ ഓഫീസര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍, മടിക്കൈ പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
Kasaragod, Madikai, Kerala, Ration Card, CPM, Complaint, Minister, CPM leaders in BP

ബി പി എല്‍ ലിസ്റ്റില്‍ ഉള്‍പെട്ടവരില്‍ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശശീന്ദ്രന്‍ മടിക്കൈയും ഉള്‍പെടും. എന്നാല്‍ നവംബര്‍ മൂന്നിന് കരട്‌ലിസ്റ്റ് വന്നപ്പോള്‍തന്നെ ബി പി എല്‍ ലിസ്റ്റില്‍നിന്നും തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് കത്ത് നല്‍കിയിരുന്നുവെന്ന് ശശീന്ദ്രന്‍ മടിക്കൈ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. പിന്നീട് ഇതേകുറിച്ച് അന്വേഷിച്ചപ്പോള്‍ ലിസ്റ്റില്‍നിന്നും ഒഴിവാക്കിയതായി സപ്ലൈ ഓഫീസര്‍ അറിയിച്ചുവെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.

മടിക്കൈ ഗ്രാമപഞ്ചായത്തിലെ 208-ാം നമ്പര്‍ റേഷന്‍ കടയില്‍പെട്ട റേഷന്‍ കാര്‍ഡ് ലിസ്റ്റിലാണ് ദാരിദ്രരേഖയ്ക്ക് മുകളിലുള്ളവരും ബി പി എല്‍ ലിസ്റ്റില്‍ കയറികൂടിയിരിക്കുന്നത്. മടിക്കൈയിലെ പല റേഷന്‍ കടകളില്‍ പ്രസിദ്ധീകരിച്ച ലിസ്റ്റിലും അനര്‍ഹര്‍ ഉള്‍പെട്ടതായി പരാതിയില്‍ ചൂണ്ടിക്കാട്ടി.


അനര്‍ഹരെ ഒഴിവാക്കി അര്‍ഹരെ ബി പി എല്‍ ലിസ്റ്റില്‍ പരിഹരിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. കോണ്‍ക്രീറ്റ് വീടും ഏക്കറിലധികം സ്ഥലവും വിദേശത്ത് ജോലിയും സര്‍ക്കാര്‍ ജോലിയും റിട്ട. ഉദ്യോഗസ്ഥരുമടക്കം ലിസ്റ്റില്‍ ഇടംനേടിയിട്ടുണ്ടെന്നാണ് ആക്ഷേപം.

Keywords: Kasaragod, Madikai, Kerala, Ration Card, CPM, Complaint, Minister, CPM leaders in BP