നീലേശ്വരം: (www.kasargodvartha.com 28.12.2016) തൃക്കരിപ്പൂരില്‍ നടക്കുന്ന കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തെ ചൊല്ലി സി പി എം-സി പി ഐ പോര് മുറുകി. സ്‌കൂള്‍ കലോത്സവ പന്തലിന്റെ കാല്‍ നാട്ടുകര്‍മത്തില്‍ നിന്നും സി പി ഐ പ്രതിനിധിയായ മുന്‍ എം എല്‍ എ വിട്ടുനിന്നു. ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ എം നാരായണനാണ് പരിപാടി ബഹിഷ്‌കരിച്ചത്.
സി പി ഐയുടെ അധ്യാപകസംഘടനയായ എ കെ എസ് ടിയുവിനാണ് കലോത്സവത്തിന്റെ സ്‌റ്റേജ് ആന്‍ഡ് പന്തല്‍ കമ്മിറ്റിയുടെ ചുമതലയുണ്ടായിരുന്നത്. എം നാരായണന്‍ കാല്‍നാട്ടുകര്‍മം നിര്‍വഹിക്കണമെന്ന് തീരുമാനിച്ചത് ഈ കമ്മിറ്റിയാണ്. ഇത്തരമൊരു തീരുമാനം കൈക്കൊണ്ട സബ് കമ്മിറ്റിയോഗത്തില്‍ സി പി എം നേതാവായ ചെയര്‍മാന്‍ ടി വി കുഞ്ഞികൃഷ്ണന്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. കാല്‍നാട്ട് കര്‍മത്തിന് എം നാരായണനെ നേരിട്ട് ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ സംഘാടക സമിതിയിലെ സി പി എം പ്രതിനിധികളായ ഒരു വിഭാഗത്തിന്റെ സമര്‍ദം മൂലം കാല്‍ നാട്ടുകര്‍മം ജില്ലാ കലക്ടറെ കൊണ്ട് നിര്‍വഹിപ്പിക്കാന്‍ തീരുമാനിക്കുകയും എം നാരായണനെ അധ്യക്ഷനായി തരംതാഴ്ത്തുകയും ചെയ്തുവെന്ന് സി പി ഐ കേന്ദ്രങ്ങള്‍ ആരോപിച്ചു.
ഇതോടെ സി പി ഐയുടെ നിര്‍ദേശപ്രകാരം നാരായണന്‍ പരിപാടിയില്‍നിന്നും മാറിനില്‍ക്കുകയാണുണ്ടായത്. തങ്ങള്‍ നിര്‍ദേശിച്ച ആളെ കാല്‍നാട്ടുകര്‍മത്തില്‍ നിന്നും മാറ്റിയതില്‍ പ്രതിഷേധിച്ച് കലോത്സവത്തില്‍ നിന്നും വിട്ടുനില്‍ക്കാനാണ് സി പി ഐയുടെ അധ്യാപകസംഘടന തീരുമാനിച്ചിരിക്കുന്നത്.
Keywords: School-Kalolsavam, kasaragod, Kerala, Nileshwaram, Revenue-district, CPI, CPM, Teacher, Trikaripur, CPI boycotts Dst. School Kalotsavam reception programme