Join Whatsapp Group. Join now!
Aster MIMS 10/10/2023

ബസിന് സൈഡ് കൊടുക്കുന്നതിനിടെ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; ദമ്പതികള്‍ക്കും മകനും ഗുരുതരം

ബസിന് സൈഡ് കൊടുക്കുന്നതിനിടയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ദമ്പതികള്‍ക്കും മകനും ഗുരുതരമായി Vellarikundu, Kasaragod, Kerala, Accident, Injured, Jeep,
വെള്ളരിക്കുണ്ട്: (www.kasargodvartha.com 24/12/2016) ബസിന് സൈഡ് കൊടുക്കുന്നതിനിടയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ദമ്പതികള്‍ക്കും മകനും ഗുരുതരമായി പരിക്കേറ്റു. പരപ്പ കനകപ്പള്ളിയിലെ മഞ്ഞുമ്മം കുഴിയില്‍ ബാബു(65), ഭാര്യ മേരി (55), മകന്‍ എബി(25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ  മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച വൈകിട്ട് മങ്കയം വളവിലാണ് അപകടമുണ്ടാത്. റോഡരികില്‍ ഉണക്കാനിട്ടിരുന്ന അടക്കയില്‍ വഴുതി ജീപ്പ് നിയന്ത്രണം വിടുകയും പത്തടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയുമായിരുന്നു. പരിക്കേറ്റവരെ ആദ്യം കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Keywords: Vellarikundu, Kasaragod, Kerala, Accident, Injured, Jeep,