Join Whatsapp Group. Join now!
Aster MIMS 10/10/2023

കോണ്‍ഗ്രസ് ജന്മദിന സമ്മേളനം ബുധനാഴ്ച: 100 ാം ജന്മദിനാഘോഷത്തിന്റെ ഓര്‍മകളുമായി ജില്ലാതല പരിപാടികള്‍ക്കൊരുങ്ങി നീലേശ്വരം

കോണ്‍ഗ്രസ് 131 ാം ജന്മദിന പരിപാടികള്‍ ബുധനാഴ്ച നടക്കുമ്പോള്‍ നൂറാം ജന്മദിനത്തിന് സാക്ഷ്യം വഹിച്ചതിന്റെ ഓര്‍മകളുമായി, ജില്ലാതല Kerala, kasaragod, Congress, Conference, Anniversary, Nileshwaram, 100th anniversary celebration on 28th,
നീലേശ്വരം: (www.kasargodvartha.com 27.12.2016) കോണ്‍ഗ്രസ് 131 ാം ജന്മദിന പരിപാടികള്‍ ബുധനാഴ്ച നടക്കുമ്പോള്‍ നൂറാം ജന്മദിനത്തിന് സാക്ഷ്യം വഹിച്ചതിന്റെ ഓര്‍മകളുമായി, ജില്ലാതല പരിപാടികള്‍ക്ക് ആഘേഷങ്ങളുമായി നീലേശ്വരം ഒരുങ്ങി. 31 വര്‍ഷങ്ങള്‍ക്ക് മുമ്പ് നൂറാം ജന്മദിനപരിപാടികള്‍ക്ക് സാക്ഷ്യം വഹിച്ചതിന്റെ സ്മൃതികളുണര്‍ത്തിയാണ് വീണ്ടും ജില്ലതല ആഘോഷങ്ങള്‍ക്ക് നീലേശ്വരം വേദിയാകുന്നത്.

ബുധനാഴ്ച രാവിലെ 9.30 മണിക്ക് ഗാന്ധി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയോടെ പരിപാടികള്‍ക്ക് തുടക്കമാകും. സ്വാതന്ത്ര സമരകാലത്ത് സമരാര്‍ത്ഥികള്‍ കൂടിച്ചേരാറുണ്ടായിരുന്ന, ചരിത്രമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയായ അരയാല്‍തറയില്‍ കോണ്‍ഗ്രസിന്റെ ജന്മദിനത്തില്‍ വീണ്ടും ഒരു കൂടിച്ചേരലുണ്ടാകുമ്പോള്‍ പ്രവര്‍ത്തകര്‍ ഏറെ ആവേശത്തിലാണ്.

 Kerala, kasaragod, Congress, Conference, Anniversary, Nileshwaram, 100th anniversary celebration on 28th,


10 മണിക്ക് മണ്ഡലം കോണ്‍ഗ്രസ് ഓഫീസില്‍ പിറന്നാള്‍ കേക്ക് മുറിക്കും. വൈകുന്നേരം മൂന്നര മണിക്ക് നീലേശ്വരം മാര്‍ക്കറ്റില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ ജന്മദിന സമ്മേളനം മുന്‍ മന്ത്രി കെ സുധാകരന്‍ ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന ജില്ലാ നേതാക്കള്‍ സംസാരിക്കും.

കോണ്‍ഗ്രസിന്റെ 100 ാം ജനമദിന സമ്മേളനത്തിന് സാക്ഷ്യം വഹിച്ച മണ്ണാണ് നീലേശ്വരം. ഇതേ മണ്ണിലേക്കാണ് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും സമ്മേളനത്തിന് വേദിയൊരുക്കാനുള്ള അവസരം വന്നെത്തിയിരിക്കുന്നത്. 1985 ഡിസംബര്‍ 26,27,28 തീയ്യതികളിലായാണ് നൂറാം ജന്മദിന പരിപാടികള്‍ നീലേശ്വരത്ത് നടന്നത്.

പള്ളിക്കരയില്‍ നിന്നും പടന്നക്കാട്ടുനിന്നും രണ്ടു പടുകൂറ്റന്‍ റാലികളായിരുന്നു അന്ന് സംഘടിപ്പിച്ചത്. ആയിരം ത്രിവര്‍ണ്ണ പതാകകള്‍ അന്ന് നഗരത്തില്‍ പാറിപ്പറന്നതോടൊപ്പം സ്വതന്ത്ര സമര സേനാനികളെ ആദരിക്കല്‍ തുടങ്ങിയ പരിപാടികളും വന്‍ ആരവത്തോടെ നടന്നിരുന്നുവെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് രാധാകൃഷ്ണന്‍ നായര്‍ ഓര്‍ത്തെടുത്തു.

Keywords: Kerala, kasaragod, Congress, Conference, Anniversary, Nileshwaram, 100th anniversary celebration on 28th,