Join Whatsapp Group. Join now!
Aster MIMS 10/10/2023

ബി സി ബാബുവിന്റെ നിര്യാണത്തില്‍ പ്രസ് ക്ലബ്ബ് അനുശോചിച്ചു

മാധ്യമ പ്രവര്‍ത്തകന്‍ ബി സി ബാബുവിന്റെ നിര്യാണത്തില്‍ പ്രസ് ക്ലബ്ബ് അനുശോചിച്ചു. കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ Kerala, kasaragod, Press Club, Condolence, Media worker, journalists, Condolence to BC Babu
കാസര്‍കോട്: (www.kasargodvartha.com 29.12.2016) മാധ്യമ പ്രവര്‍ത്തകന്‍ ബി സി ബാബുവിന്റെ നിര്യാണത്തില്‍ പ്രസ് ക്ലബ്ബ് അനുശോചിച്ചു. കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ പ്രസിഡന്റ് സണ്ണിജോസഫ്, സെക്രട്ടറി രവീന്ദ്രന്‍ രാവണേശ്വരം എന്നിവര്‍ അനുശോചനമറിയിച്ചു.

ജില്ലയിലെ മാധ്യമ രംഗത്ത് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ പത്രപ്രവര്‍ത്തകനാണ് ബി സി ബാബു. മാധ്യമ രംഗത്തെ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റത്തിന്റെ പുഴുക്കുത്തുകള്‍ വീഴാത്ത പത്രപ്രവര്‍ത്തകന്‍ ഈ തൊഴിലിന്റെ മാന്യത സംരക്ഷിക്കാന്‍ മരണംവരെ ശ്രദ്ധിച്ചു. പ്രാദേശിക പത്രപ്രവര്‍ത്തനത്തിന്റെ മാതൃകാ രൂപമായി ബാബുവിന്റെ പേര് അനുസ്മരിക്കപ്പെടും.

Kerala, kasaragod, Press Club, Condolence, Media worker, journalists, Condolence to BC Babu


കാസര്‍കോട് പ്രസ് ക്ലബ്ബിന്റെ ജോയിന്റ് സെക്രട്ടറിയായിരുന്ന അദ്ദേഹം പ്രസ് ക്ലബ്ബിന്റെ കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര സംഭാവനകള്‍ നല്‍കിയ പത്രപ്രവര്‍ത്തകനാണ് എന്ന് പ്രസ് ക്ലബ്ബ് അനുശോചന കുറിപ്പില്‍ അറിയിച്ചു.

Keywords: Kerala, kasaragod, Press Club, Condolence, Media worker, journalists, Condolence to BC Babu