Join Whatsapp Group. Join now!
Aster MIMS 10/10/2023

കാരംസ് കളിയെ ചൊല്ലി ക്ലബ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി; 5 പേര്‍ക്ക് പരിക്ക്, സ്‌കൂട്ടറുകള്‍ തകര്‍ത്തു

കാരംസ് കളിയെ ചൊല്ലി ക്ലബ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. അക്രമത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. വീരനഗറിലെ ഷൂട്ടേഴ്‌സ് ക്ലബ്ബ് പ്രവര്‍ത്തKasaragod, Kerala, Kumbala, Injured, hospital, Club, Club volunteers conflict on carroms play.
കുമ്പള: (www.kasargodvartha.com 14/12/2016) കാരംസ് കളിയെ ചൊല്ലി ക്ലബ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. അക്രമത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. വീരനഗറിലെ ഷൂട്ടേഴ്‌സ് ക്ലബ്ബ് പ്രവര്‍ത്തകരും ജനനി ക്ലബ്ബ് പ്രവര്‍ത്തകരും തമ്മിലാണ് ചൊവ്വാഴ്ച രാത്രി ബന്തിയോട് അട്ക്ക വീരനഗറില്‍ ഏറ്റുമുട്ടിയത്. പ്രശാന്ത് (17), അജയ്(19), പ്രദീപ് (23), അര്‍ഷിദ് (18), അഹ് മദ് ബാത്തിഷ(19), അല്‍ത്താഫ്(18) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘട്ടനത്തില്‍ സ്‌കൂട്ടറുകള്‍ തകര്‍ക്കുകയും ചെയ്തു.

കാരംസ് കളി സംബന്ധിച്ചുണ്ടായ തര്‍ക്കം സംഘട്ടനത്തില്‍ കലാശിക്കുകയായിരുന്നു. സംഭവത്തില്‍ അട്ക്കയിലെ പ്രദീപ്, പ്രശാന്ത്, അജയ്, അര്‍ഷിത്, അല്‍ത്താഫ്, അഹ് മദ്, ബാത്തിഷ തുടങ്ങി 27 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ആറുപേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.

Kasaragod, Kerala, Kumbala, Injured, hospital, Club, Club volunteers conflict on carroms play.

Keywords: Kasaragod, Kerala, Kumbala, Injured, hospital, Club, Club volunteers conflict on carroms play.