Join Whatsapp Group. Join now!
Aster MIMS 10/10/2023

യൂണിയന്‍ ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയ സംഭവം; അപ്രൈസര്‍ ഉള്‍പ്പെടെ 7 പേര്‍ക്കെതിരെ കേസ്

പണയ ഇടപാടിനായി ബാങ്കിലെത്തിയ ആളുകളോട് സൗഹൃദം നടിച്ച് മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ ബാങ്ക് അKasaragod, Kerala, case, Police, Bank, Cheating, complaint, Cheating: case registered against Bank appraiser and 6.
കാഞ്ഞങ്ങാട്: (www.kasargodvartha.com 23/12/2016) പണയ ഇടപാടിനായി ബാങ്കിലെത്തിയ ആളുകളോട് സൗഹൃദം നടിച്ച് മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ ബാങ്ക് അപ്രൈസര്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. യൂണിയന്‍ ബാങ്ക് കാഞ്ഞങ്ങാട് ശാഖയിലെ  അപ്രൈസര്‍ കൊവ്വല്‍ പള്ളിയിലെ ഷാബുവും മുക്കുപണ്ടങ്ങള്‍ പണയം വെക്കാന്‍ സഹായിച്ചവരും അടക്കമുള്ളവര്‍ക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്ക് മാനേജര്‍ നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും കേസെടുത്തിരുന്നില്ല. വിശദമായ അന്വേഷണത്തില്‍ തട്ടിപ്പ് ബോധ്യമായതോടെ വ്യാഴാഴ്ച വൈകുന്നേരത്തോടെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അഞ്ചു വര്‍ഷമായി യൂണിയന്‍ ബാങ്ക് കാഞ്ഞങ്ങാട് ശാഖയില്‍ അപ്രൈസറായി ജോലി ചെയ്ത് വരികയായിരുന്ന ഷാബു ബാങ്കില്‍ എത്തുന്ന ഇടപാടുകാരുമായി സൗഹൃദം നടിച്ച്  മുക്കുപണ്ടം പണയപ്പെടുത്തുകയും ലക്ഷങ്ങള്‍ തട്ടുകയും ചെയ്തുവെന്നാണ് കേസ്.

ഷാബുവിനെ ബോധപൂര്‍വ്വം തട്ടിപ്പിന് സഹായിച്ചുവെന്നതിന് തെളിവുകിട്ടിയതോടെയാണ് മറ്റ് ആറുപേര്‍ക്കെതിരെയും പോലീസ് കേസെടുത്തത്.  സംഘം ബാങ്കില്‍ കൊണ്ടുവരുന്ന മുക്കുപണ്ടം പരിശോധിച്ച് യഥാര്‍ത്ഥ സ്വര്‍ണമാണെന്ന് ഷാബു ബാങ്ക് അധികൃതരെ വിശ്വസിപ്പിക്കുകയും ലക്ഷങ്ങള്‍ തട്ടിയെടുക്കുകയുമായിരുന്നു. പോലീസ് അന്വേഷണത്തെ തുടര്‍ന്ന് ഷാബു ഒളിവില്‍ പോയിരിക്കുകയാണ്. ഷാബുവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ശക്തമാക്കി.

Related News:
മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയ ബാങ്ക് അപ്രൈസറെ കുടുക്കിയത് സ്വകാര്യ സ്ഥാപനത്തിലെ യുവതി, ബാങ്കില്‍ നിന്നും മുങ്ങിയത് ഉച്ചഭക്ഷണം കഴിക്കാനെന്ന് പറഞ്ഞ് പുറത്തിറങ്ങിയ ശേഷം

ഇടപാടുകാരായെത്തിയ ആളുകളോട് സൗഹൃദം നടിച്ച് മുക്കുപണ്ടം പണയപ്പെടുത്തി ബാങ്ക് അപ്രൈസര്‍ ലക്ഷങ്ങളുമായി മുങ്ങി

Kasaragod, Kerala, case, Police, Bank, Cheating, complaint, Cheating: case registered against Bank appraiser and 6.

Keywords: Kasaragod, Kerala, case, Police, Bank, Cheating, complaint, Cheating: case registered against Bank appraiser and 6.