കാസര്‍കോട്: (www.kasargodvartha.com 12/12/2016) കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ദുബൈയിലെ മൊബൈല്‍ ആക്‌സസറീസ് സ്ഥാപനത്തില്‍ നിന്നും ഒരുകോടി അഞ്ചുലക്ഷം രൂപയുടെ മൊബൈല്‍ ഫോണ്‍ അനുബന്ധസാമഗ്രികള്‍ തട്ടിയെടുത്ത കേസിലെ പ്രതികളില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ വളപട്ടണം വളപ്പില്‍ പീടികയിലെ സവാദിനെയാണ് കാസര്‍കോട് ടൗണ്‍ സി ഐ അബ്ദുര്‍റഹീം പിടി കൂടിയത്. കേസിലെ രണ്ടാം പ്രതിയും സവാദിന്റെ സഹോദരനുമായ ഷഹനാസിനെ ഈ കേസില്‍ ഇനി പിടികിട്ടാനുണ്ട്. 
2014ലാണ് കേസിനാസ്പദമായ സംഭവം. നെല്ലിക്കുന്ന് സ്വദേശികളുടെ ഉടമസ്ഥതയില്‍ ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന എ എം ടി ഇന്റര്‍നാഷണല്‍ മൊബൈല്‍ ആക്‌സസറീസ് സ്ഥാപനത്തില്‍ മൊബൈല്‍ അനുബന്ധസാമഗ്രികള്‍ വാങ്ങാന്‍ എത്തിയ സവാദും ഷഹനാസും ഒരു കോടി അഞ്ചുലക്ഷം രൂപയുടെ സാധനങ്ങള്‍ വാങ്ങുകയായിരുന്നു. പണം പിന്നീട് നല്‍കാമെന്ന് ഉറപ്പുനല്‍കിയ ശേഷമാണ് ഇരുവരും തിരിച്ചുപോയത്.
പരിചയക്കാരായതിനാല്‍ സവാദിന്റെയും ഷഹനാസിന്റെയും നീക്കത്തില്‍ സ്ഥാപന ഉടമകള്‍ക്ക് സംശയമൊന്നും തോന്നിയിരുന്നില്ല. എന്നാല്‍ പണം ലഭിക്കാതിരുന്നതോടെ നടത്തിയ അന്വേഷണത്തില്‍ സവാദും ഷഹനാസും ദുബായ് വിട്ടതായി വ്യക്തമായി. ഇവരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തങ്ങള്‍ തട്ടിപ്പിനിരയായതായി മനസിലാക്കിയ നെല്ലിക്കുന്ന് സ്വദേശികള്‍ നാട്ടിലെത്തിയ ശേഷം കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
കേസെടുത്ത പോലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതികളെക്കുറിച്ച് വിവരമൊന്നും കിട്ടിയില്ല. ഇതേ തുടര്‍ന്ന് പോലീസ് പ്രതികള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഞായറാഴ്ച വൈകിട്ട് നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ച് സവാദ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ പിടിയിലാവുകയും തുടര്‍ന്ന് പ്രതിയെ കാസര്‍കോട് സി ഐക്ക് കൈമാറുകയുമായിരുന്നു.
Keywords: Kasaragod, Cash, Mobile Phone, Case, Police, Investigation, Complaint, Dubai, Airport, Cheating case Kannur native held.