കാഞ്ഞങ്ങാട്: (www.kasargodvartha.com 23/12/2016) യൂണിയന്‍ ബാങ്ക് കാഞ്ഞങ്ങാട് ശാഖയില്‍ മുക്കുപണ്ടം പണയം വെച്ച് ഏഴുലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതിയായ അപ്രൈസറെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് ആറങ്ങാടിയിലെ ഷാബു(35)വിനെയാണ് ഹൊസ്ദുര്‍ഗ് സി ഐ സി കെ സുനില്‍കുമാര്‍ അറസ്റ്റ് ചെയ്തത്. തട്ടിപ്പിന് കൂട്ടുനിന്ന ആറ് പേര്‍ക്കെതിരെയും പോലീസ് കേസെടുത്തു.
പോലീസ് അന്വേഷണത്തെ തുടര്‍ന്ന് ഒളിവില്‍ പോയ ഷാബുവിനെ വെള്ളിയാഴ്ച ഉച്ചയോടെയാണ് അറസ്റ്റ് ചെയ്തത്. ഷാബുവിനെ പോലീസ് ചോദ്യം ചെയ്തതോടെ തട്ടിപ്പുമായി ബന്ധമുള്ള മറ്റ് പ്രതികളുടെയും പേരുവിവരങ്ങള്‍ പുറത്തുവരികയായിരുന്നു. ഭീമനടിയിലെ അഭിലാഷ്, കൂളിയങ്കാലിലെ അശോകന്‍, ആറങ്ങാടിയിലെ പ്രകാശന്‍, മേലാങ്കോട്ടെ സുകുമാരന്‍, അരയിസ്വദേശി ഭാസ്‌കരന്‍, ഹൊസ്ദുര്‍ഗ് കടപ്പുറത്തെ അസ്‌ക്കര്‍ എന്നിവരാണ് മറ്റ് പ്രതികള്‍.
അപ്രൈസര്‍ ഷാബുവിന് തട്ടിപ്പ് നടത്താന്‍ മുക്കുപണ്ടം പണയം വെക്കുന്നതിന് സഹായിച്ചതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. 2014 മെയ് എട്ടുമുതല്‍ 2016 ആഗസ്റ്റ് വരെയുള്ള കാലയളവിലാണ് ബാങ്കില്‍ തട്ടിപ്പ് നടന്നത്.

Related News:
യൂണിയന്‍ ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയ സംഭവം; അപ്രൈസര്‍ ഉള്‍പ്പെടെ 7 പേര്‍ക്കെതിരെ കേസ്
മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയ ബാങ്ക് അപ്രൈസറെ കുടുക്കിയത് സ്വകാര്യ സ്ഥാപനത്തിലെ യുവതി, ബാങ്കില്‍ നിന്നും മുങ്ങിയത് ഉച്ചഭക്ഷണം കഴിക്കാനെന്ന് പറഞ്ഞ് പുറത്തിറങ്ങിയ ശേഷം
ഇടപാടുകാരായെത്തിയ ആളുകളോട് സൗഹൃദം നടിച്ച് മുക്കുപണ്ടം പണയപ്പെടുത്തി ബാങ്ക് അപ്രൈസര്‍ ലക്ഷങ്ങളുമായി മുങ്ങി

Keywords: Kasaragod, Kerala, Kanhangad, arrest, Police, Bank, Cheating, complaint, Cheating case: Bank appraiser arrested.