Join Whatsapp Group. Join now!
Aster MIMS 10/10/2023

യുവാക്കളെ സംഘം ചേര്‍ന്ന് ആക്രമിച്ച സംഭവങ്ങളില്‍ 13 പേര്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസ്

രണ്ട് യുവാക്കളെ സംഘം ചേര്‍ന്ന് ആക്രമിച്ച സംഭവങ്ങളില്‍ 13 പേര്‍ക്കെതിരെ നരഹത്യാശ്രമത്തിന് Attack, Case, Kasaragod, Kerala, Police, Complaint, Injured
കാസര്‍കോട്: (www.kasargodvartha.com 29/12/2016) രണ്ട് യുവാക്കളെ സംഘം ചേര്‍ന്ന് ആക്രമിച്ച സംഭവങ്ങളില്‍ 13 പേര്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസെടുത്തു. മൊഗ്രാല്‍പുത്തൂര്‍ കല്ലങ്കൈ ഹൗസിലെ കെ അബ്ദുല്ല (28)യുടെയും പേരാല്‍ കണ്ണൂര്‍ ദേവസ്യ ഹൗസിലെ മനോജി(23) ന്റെ പരാതിയിലുമാണ് കണ്ടാലറിയാവുന്നവര്‍ക്കെതിരെ കേസെടുത്തത്.
Attack, Case, Kasaragod, Kerala, Police, Complaint, Injured

ബുധനാഴ്ച വൈകിട്ട് കല്ലങ്കൈ മൊഗ്രാല്‍പുത്തുര്‍ പഞ്ചായത്ത് ഓഫീസിന് പിറകിലുള്ള പുഴയിലേക്ക് എട്ടംഗ സംഘം പോകുമ്പോള്‍ പൊതുവഴിയല്ലെന്ന് അറിയിച്ചതിന്റെ പേരില്‍ ആക്രമിക്കുകയും ബഹളം കേട്ട് ഓടിയെത്തിയ സുഹൃത്തുക്കളെ മര്‍ദ്ദിക്കുകയുമായിരുന്നുവെന്നാണ് അബ്ദുല്ലയുടെ പരാതി.


അതേ സമയം പുഴയിലേക്ക് എളമ്പക്ക പെറുക്കാന്‍ പോകുമ്പോള്‍ ഒരു യുവാവ് തടഞ്ഞ് ആക്രമിക്കുകയും കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെയും മര്‍ദ്ദിക്കുകയുമായിരുന്നുവെന്നാണ് ദേവസ്യയുടെ പരാതി. മര്‍ദ്ദനത്തില്‍ രണ്ട് പേരെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: Attack, Case, Kasaragod, Kerala, Police, Complaint, Injured, Case against 13 for assaulting