Join Whatsapp Group. Join now!
Aster MIMS 10/10/2023

തളിപ്പറമ്പില്‍ കണ്ടെത്തിയത് വ്യാജ ഡോക്ടര്‍ അന്തുക്കയുടെ കാര്‍; പോലീസിനെ കണ്ട് കാറില്‍ നിന്നും ഇറങ്ങിയോടിയ ആള്‍ക്കു വേണ്ടി പോലീസ് അന്വേഷണം

ബുധനാഴ്ച പുലര്‍ച്ചെ തളിപ്പറമ്പ് ചുടല പാതയോരത്ത് ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ കാര്‍ കാഞ്ഞങ്ങാട് കൊളവയലിലെ അന്തുക്ക എCar mysteriously found identified
തളിപ്പറമ്പ്: (www.kasargodvartha.com 23/12/2016) ബുധനാഴ്ച പുലര്‍ച്ചെ തളിപ്പറമ്പ് ചുടല പാതയോരത്ത് ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ കാര്‍ കാഞ്ഞങ്ങാട് കൊളവയലിലെ അന്തുക്ക എന്ന വ്യാജ ഡോക്ടര്‍ അന്തുക്കയുടെ കാറാണെന്ന് പോലീസ് കണ്ടെത്തി. ഇയാളുടെ ഭാര്യയുടെ പേരിലാണ് കാറുള്ളത്. പുലര്‍ച്ചെ രണ്ടു മണിയോടെ തളിപ്പറമ്പ് സിഐ കെ ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിയാരം ഭാഗത്തേക്ക് പട്രോളിംഗ് നടത്തുന്നതിനിടെയാണ് ചുടലയില്‍ ദേശീയപാതയോരത്ത് കാര്‍ ദുരൂഹ സാഹചര്യത്തില്‍ നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തിയത്.

കാറിലാളുണ്ടെന്നറിഞ്ഞ് സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അങ്ങോട്ടുചെന്നപ്പോള്‍ ഒരാള്‍ കാറില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു. പോലീസ് പിന്തുടര്‍ന്നുവെങ്കിലും സമീപത്തെ കൊല്ലിയിലേക്ക് ചാടിയാണ് ഇവര്‍ മുങ്ങിയത്. തുടര്‍ന്ന് കാര്‍ പോലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് കാഞ്ഞങ്ങാട്ടെ വ്യാജ ഡോക്ടര്‍ അന്തുക്കയുടെ കാറാണെന്ന് വ്യക്തമായത്. കാറില്‍ നിന്നും ഇറങ്ങിയോടിയതും ഇയാള്‍ തന്നെയാകാമെന്നാണ് പോലീസ് സംശയിക്കുന്നു. ഇയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.

Keywords: Kasaragod, Kerala, Police, Investigation, Car, Car mysteriously found identified.