കാസര്‍കോട്: (www.kasargodvartha.com 22/12/2016) ബുധനാഴ്ച പുലര്‍ച്ചെ തളിപ്പറമ്പ് ചുടല പാതയോരത്ത് ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ കാറിന്റെ ഉറവിടം തേടി പോലീസ് അന്വേഷണം കാസര്‍കോട്ടേക്ക് വ്യാപിപ്പിക്കുന്നു. കാര്‍ കാസര്‍കോട് സ്വദേശിയുടേതാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് പോലീസ് അന്വേഷണം ഈ ഭാഗത്തേക്ക് വ്യാപിപ്പിക്കുന്നത്.
പുലര്‍ച്ചെ 2 മണിയോടെ തളിപ്പറമ്പ് സിഐ കെ ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിയാരം ഭാഗത്തേക്ക് പട്രോളിംഗ് നടത്തുന്നതിനിടെയാണ് ചുടലയില്‍ ദേശീയപാതയോരത്ത് കാര്‍ നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തിയത്. കാറില്‍ ചിലര്‍ ഇരിക്കുന്നതുകണ്ടപ്പോള്‍ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അങ്ങോട്ടുചെന്നപ്പോള്‍ സംഘം കാറില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു.
പോലീസ് പിന്തുടര്‍ന്നുവെങ്കിലും സമീപത്തെ കൊല്ലിയിലേക്ക് ചാടിയാണ് ഇവര്‍ മുങ്ങിയത്. പോലീസ് കസ്റ്റഡിയിലെടുത്ത കാര്‍ തളിപ്പറമ്പ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കാസര്‍കോട് സ്വദേശിയില്‍ നിന്നും വാടകയ്ക്ക് വാങ്ങിയ കാറാണിതെന്ന് വ്യക്തമായി. കാര്‍ വാടകയ്‌ക്കെടുത്തതും കാസര്‍കോട് സ്വദേശിയാണ്.
കാറിലുണ്ടായിരുന്നത് കവര്‍ച്ചാസംഘവുമായി ബന്ധമുള്ളവരാണെന്ന് പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചു. ഒരാഴ്ച മുമ്പ് പരിയാരം, ചുടല ഭാഗങ്ങളില്‍ കടകളിലും വീടുകളിലും കവര്‍ച്ചകള്‍ നടന്നിരുന്നു. കവര്‍ച്ചകള്‍ സംബന്ധിച്ച് സിഐയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ചുടലയില്‍ നിന്നും മോഷ്ടാക്കള്‍ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന കാര്‍ പിടികൂടിയത്.
Keywords: Taliparamba, Kasaragod, Car, Investigation, Police, Custody, CI, Robbery, Patrolling, Rent, Car found mysteriously; Probe to Kasaragod.