Join Whatsapp Group. Join now!
Aster MIMS 10/10/2023

വീട്ടമ്മയുടെ കൈ തല്ലിയൊടിച്ച കേസില്‍ ബി ജെ പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ഉളിയത്തടുക്കയില്‍ വീട്ടമ്മയുടെ കൈ തല്ലിയൊടിച്ച കേസിലെ പ്രതി അറസ്റ്റില്‍. ബി.ജെ.പി പ്രവര്‍ത്തകന്‍ ഉളിയത്തടുക്കയിലെ സന്തോഷ് Kasaragod, Kerala, arrest, BJP, case, House-wife, BJP volunteer arrested for assaulting house wife.
കാസര്‍കോട്: (www.kasargodvartha.com 30/12/2016) ഉളിയത്തടുക്കയില്‍ വീട്ടമ്മയുടെ കൈ തല്ലിയൊടിച്ച കേസിലെ പ്രതി അറസ്റ്റില്‍. ബി.ജെ.പി പ്രവര്‍ത്തകന്‍ ഉളിയത്തടുക്കയിലെ സന്തോഷ് ഗട്ടി(35) യെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഉളിയത്തടുക്കയിലെ പ്രീതാനന്ദന്റെ ഭാര്യ സുജാത(42)യുടെ പരാതിയിലാണ് സന്തോഷ് ഗട്ടിക്കെതിരെ പോലീസ് കേസെടുത്തിരുന്നത്.

ഡിസംബര്‍ 15ന് രാത്രി പത്തരമണിയോടെയാണ് സംഭവം. ഇടതുമുന്നണി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിനത്തില്‍ ഉളിയത്തടുക്കയിലെ ഒരു വ്യാപാരസ്ഥാപനം തീവെച്ച് നശിപ്പിച്ചിരുന്നു. സംഭവത്തില്‍ ബി ജെ പി പ്രവര്‍ത്തകരായ ഗണേശന്‍, പ്രതീഷ്, ഗണേശന്‍ എന്നിവര്‍ അറസ്റ്റിലാവുകയും ചെയ്തു. പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് നല്‍കിയത് സുജാതയുടെ കുടുംബമാണെന്നാരോപിച്ച് സന്തോഷ് ഗട്ടി ഈ കുടുംബത്തെ നിരവധി തവണ ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ടായിരുന്നു.

കട കത്തിച്ച ശേഷം മൂന്നുപേര്‍ വീടിന് മുന്നിലൂടെ ഓടിപ്പോകുന്നത് കണ്ടിരുന്നതായി സുജാതയും കുടുംബവും പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. നായ ഉച്ചത്തില്‍ കുരക്കുന്ന ശബ്ദം കേട്ട് നോക്കിയപ്പോഴാണ് ചിലര്‍ ഓടിപ്പോകുന്നത് കണ്ടത്. ഏതാനും ദിവസത്തിന് ശേഷം പോലീസ് പ്രതികളെ പിടികൂടുകയും ചെയ്തു. സുജാതയും ഭര്‍ത്താവ് പ്രീതാനന്ദനും ഓടിപ്പോകുന്നവരെ കണ്ട് പോലീസില്‍ വിവരമറിയിച്ചുവെന്നാരോപിച്ചായിരുന്നു അക്രമം. വടികൊണ്ടുള്ള അടിയേറ്റ് സുജാതയുടെ വലതുകൈ ഒടിഞ്ഞിരുന്നു.
Kasaragod, Kerala, arrest, BJP, case, House-wife, BJP volunteer arrested for assaulting house wife.

Keywords: Kasaragod, Kerala, arrest, BJP, case, House-wife, BJP volunteer arrested for assaulting house wife.