Join Whatsapp Group. Join now!
Aster MIMS 10/10/2023

താക്കീത് നല്‍കാന്‍ ബിജെപി, തടയുമോ സിപിഎം? ചീമേനിയിലേക്ക് ബിജെപിയുടെ ജനാധിപത്യ സംരക്ഷ യാത്ര ജനുവരി രണ്ടിന്; സംഘര്‍ഷത്തിന് സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗം റിപോര്‍ട്ട്

ബിജെപിയുടെ രാഷ്ട്രീയ വിശദീകരണ പൊതുയോഗം അലങ്കോലമാക്കുകയും നേതാക്കളെയും പ്രവര്‍ത്തകരെയും അക്രമിക്കുകയും ചെKasaragod, Kerala, cheemeni, BJP, CPM, Clash, BJP Padayathra in Cheemeni on Jan 2nd.
ചീമേനി: (www.kasargodvartha.com 26/12/2016) ബിജെപിയുടെ രാഷ്ട്രീയ വിശദീകരണ പൊതുയോഗം അലങ്കോലമാക്കുകയും നേതാക്കളെയും പ്രവര്‍ത്തകരെയും അക്രമിക്കുകയും ചെയ്തതിന് താക്കീത് നല്‍കാന്‍ ബിജെപി തീരുമാനിച്ചു. ജനുവരി രണ്ടിന് ചീമേനിയിലേക്ക് ജനാധിപത്യ സംരക്ഷണ യാത്ര നടത്താനാണ് ബിജെപിയുടെ തീരുമാനം.

കേന്ദ്രസര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ വിശദീകരിക്കുന്നതിന് ചീമേനിയില്‍ സംഘടിപ്പിച്ച എന്‍.ഡി.എ യോഗം അലങ്കോലമാക്കുകയും എസ് സി എസ് ടി മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ.പി. സുധീര്‍ അടക്കമുള്ള നേതാക്കളെ അക്രമിക്കുകയും ചെയ്തിരുന്നു. ഇതിന് അതേരീതിയില്‍ മറുപടി നല്‍കുമെന്നും സിപിഎമ്മിനെ തടയാന്‍ വെല്ലുവിളിക്കുകയും ചെയ്തുകൊണ്ട് മുന്‍ സംസ്ഥാന പ്രസിഡണ്ട് പി.കെ കൃഷ്ണദാസ് അടക്കമുള്ള നേതാക്കള്‍ രംഗത്ത് വന്നിരുന്നു.

ജനുവരി രണ്ടിന് സിപിഎമ്മിന്റെ ശക്തികേന്ദ്രമായ ചെറുവത്തൂരില്‍ വെച്ചാണ് യാത്ര ആരംഭിക്കുന്നത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.പി ശ്രീശന്‍ പദയാത്ര ഉദ്ഘാടനം ചെയ്യും. വൈകിട്ട് മൂന്നു മണിക്ക് ചീമേനി ടൗണില്‍ നടക്കുന്ന വന്‍ പൊതുസമ്മേളനത്തില്‍ ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സിപിഎമ്മിന്റെ അസഹിഷ്ണുതയ്‌ക്കെതിരെ ജനാധിപത്യ സംരക്ഷണ പദയാത്ര ബിജെപി തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റിയാണ് സംഘടിപ്പിക്കുന്നതെങ്കിലും ഈ പദയാത്രയില്‍ ജില്ലയിലെ എല്ലാ ഭാഗത്ത് നിന്നുള്ള പ്രവര്‍ത്തകരും പങ്കെടുക്കുമെന്നതിനാല്‍ പരിപാടിയില്‍ സംഘര്‍ഷ സാധ്യത ഉണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം റിപോര്‍ട്ട് നല്‍കിയിരിക്കുന്നത്.

തങ്ങളുടെ തട്ടകത്തിലേക്ക് തങ്ങളുടെ മുഖ്യ എതിരാളിയായ ബിജെപി നടത്തുന്ന യാത്രയെ സിപിഎം എങ്ങനെ പ്രതിരോധിക്കുമെന്ന കാര്യത്തില്‍ പോലീസ് ആശങ്കയിലാണ്. ചീമേനിയില്‍ നടത്തിയ വിശദീകരണ യോഗത്തിനിടെയുണ്ടായ അക്രമത്തില്‍ സിഐക്കും എസ് ഐക്കും രണ്ടു പോലീസുകാര്‍ക്കും 10 ബിജെപി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് 100 ഓളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. നിരവധി രാഷ്ട്രീയ കൊലപാതകങ്ങളും അക്രമങ്ങളും നടന്ന ചീമേനിയില്‍ വര്‍ഷങ്ങളായി ശാന്തത നിലനില്‍ക്കുകയാണ്. പുതിയ സംഭവ വികാസങ്ങളോടെ ചീമേനി വീണ്ടും അക്രമ പ്രദേശമായി മാറുമോ എന്ന ആശങ്കയിലാണ് ഇവിടുത്തെ സാധാരണക്കാരായ ജനങ്ങള്‍.

Keywords: Kasaragod, Kerala, cheemeni, BJP, CPM, Clash, BJP Padayathra in Cheemeni on Jan 2nd.