ബദിയടുക്ക: (www.kasargodvartha.com 22/12/2016) മുസ്സീം ലിഗ് ഭരണം കോണ്‍ഗ്രസ് ആയി മാറിയിട്ടും അഴിമതിയും സ്വജന പക്ഷപാതത്തിനും ഒരു മാറ്റവും വന്നിട്ടില്ലെന്നു ബിജെപി ജില്ലാ കമ്മിറ്റി പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് പറഞ്ഞു. ബിജെപി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ഗ്രാമ പഞ്ചായത്ത് ഓഫീസ് ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മുസ്ലീം ലീഗിന്റ നിര്‍ദ്ദേശമനുസരിച്ച് പ്രവര്‍ത്തിക്കുന്നു. ലീഗ് പറഞ്ഞാല്‍ ഏത് കള്ളന്‍മാരെയും നിയമിക്കാന്‍ പഞ്ചായത്ത് പ്രസിഡണ്ട് തയ്യാറാകുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എം. നാരായണ ഭട്ട് അധ്യക്ഷത വഹിച്ചു. പി.ആര്‍. സുനില്‍, അവിനാശ് വി റായ്, ഡി. ശങ്കര, രാമപ്പ, ബാലകൃഷ്ണ ഷെട്ടി, രത്‌നാവതി എന്നിവര്‍ സംസാരിച്ചു.

Keywords: Kasaragod, Kerala, Badiyadukka, Adv.Srikanth, BJP, Protest, BJP Dharna to Badiyadukka Grama Panchayat.