Join Whatsapp Group. Join now!
Aster MIMS 10/10/2023

പൂച്ചക്കാട്ട് ബൈത്തുറഹ് മ പദ്ധതി നടപ്പിലാക്കുന്നു

പൂച്ചക്കാട് യുഎഇ കെഎംസിസിയും മുസ്ലിം ലീഗ് ശാഖാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന പൂച്ചക്കാട് ബൈത്തുറഹ് Kasaragod, Kerala, poochakadu, Pallikara, KMCC, Muslim-league, Baithu Rahma,
പള്ളിക്കര: (www.kasargodvartha.com 27/12/2016) പൂച്ചക്കാട് യുഎഇ കെഎംസിസിയും മുസ്ലിം ലീഗ് ശാഖാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന പൂച്ചക്കാട് ബൈത്തുറഹ് മ വീടുകളുടെ പദ്ധതിയുടെ ആലോചന യോഗവും ഫണ്ട് ശേഖരണവും നടന്നു. ഇതു സംബന്ധിച്ച് പൂച്ചക്കാട്ട് ചേര്‍ന്ന വിപുലമായ കണ്‍വെന്‍ഷന്‍ മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി കെ ഇ എ ബക്കര്‍ ഉദ്ഘാടനം ചെയ്തു. ശാഖാ മുസ്ലിം ലീഗ് പ്രസിഡണ്ട് എ.എം. അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുഹമ്മദ് കുഞ്ഞി ബപ്പന്‍കുട്ടി സ്വാഗതം പറഞ്ഞു. ബൈത്തുറഹ് മ ഫണ്ട് ഉദ്ഘാടനം ശാഖാ മുസ്ലിം ലീഗ് പ്രസിഡണ്ടിന് യു എ ഇ വാട്‌സ്ആപ്പ് ഗ്രൂപ്പ് പ്രവര്‍ത്തകരായ മജീദ്, സമീം, ഹസന്‍ എന്നിവര്‍ ചേര്‍ന്ന് കൈമാറി.

കെ എം സി സി പഞ്ചായത്ത് പ്രസിഡണ്ട് ബഷീര്‍ ടബാസ്‌കോ, മാളികയില്‍ കുഞ്ഞബ്ദുല്ലയ്ക്ക് ഫണ്ട് കൈമാറി. എ പി ഉമ്മര്‍, പി എ അബൂബക്കര്‍ ഹാജി, ഹനീഫ കുന്നില്‍, സിദ്ദീഖ് പള്ളിപ്പുഴ, സോളാര്‍ കുഞ്ഞഹ് മദ് ഹാജി, എ ടി അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ എം എ നാസര്‍, ബഷീര്‍ വി കെ, കുഞ്ഞഹ് മദ് മുക്കൂട്, മജീദ് പോളു, മുഹമ്മദലി പൂച്ചക്കാട്, കപ്പണ അബൂബക്കര്‍, റസാഖ് ഹുസൈന്‍, കണ്ടത്തില്‍ ഖാദര്‍, നജീബ് പൂച്ചക്കാട് എന്നിവര്‍ സംബന്ധിച്ചു. അസീസ് പൂച്ചക്കാട് നന്ദി പറഞ്ഞു.
Kasaragod, Kerala, poochakadu, Pallikara, KMCC, Muslim-league, Baithu Rahma, Baithu Rahma Project in Poochakadu.

Keywords: Kasaragod, Kerala, poochakadu, Pallikara, KMCC, Muslim-league, Baithu Rahma, Baithu Rahma Project in Poochakadu.