Join Whatsapp Group. Join now!
Aster MIMS 10/10/2023

ആഇശയുടെ മരണം: അന്വേഷണം ഡിവൈഎസ്പി ഏറ്റെടുത്തു, വനിതാ പഞ്ചായത്ത് പ്രസിഡണ്ടിനെയടക്കം ചോദ്യം ചെയ്യുമെന്ന് ഡിവൈഎസ്പി

ബദിയടുക്ക ഏത്തടുക്കയിലെ അംഗണ്‍വാടി അധ്യാപികയായ ആഇശ (30) വിഷം കഴിച്ചു മരിച്ച സംഭവത്തില്‍ അന്വേഷണം ഡിവൈഎസ്പി Kasaragod, Kerala, Police, case, Investigation, Death, suicide, DYSP,
ബദിയടുക്ക: (www.kasargodvartha.com 13/12/2016) ബദിയടുക്ക ഏത്തടുക്കയിലെ അംഗണ്‍വാടി അധ്യാപികയായ ആഇശ (30) വിഷം കഴിച്ചു മരിച്ച സംഭവത്തില്‍ അന്വേഷണം ഡിവൈഎസ്പി ഏറ്റെടുത്തു. വിശദമായ അന്വേഷണം നടത്തി ആഇശയുടെ മരണത്തിലെ ദുരൂഹത അകറ്റണമെന്ന പ്രതിഷേധം ശക്തമായതോടെയാണ് അന്വേഷണം ഡിവൈഎസ്പി ഏറ്റെടുത്തത്.

അതേസമയം മരണത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കാനൊരുങ്ങിയിരിക്കുകയാണ്. നവംബര്‍ 23നാണ് ആഇശയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ബദിയടുക്ക പോലീസ് അന്വേഷണം നടത്തി പലരെയും ചോദ്യ ചെയ്തിരുന്നു. ആയിശയുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ ശേഖരിച്ചും അന്വേഷണം നടത്തിയിരുന്നു.

മരണത്തിന് ഉത്തരവാദിയാണെന്ന് ആരോപിക്കപ്പെട്ട വനിതാ പഞ്ചായത്ത് പ്രസിഡണ്ടിനെയടക്കം ചോദ്യം ചെയ്യുമെന്ന് അന്വേഷണം ഏറ്റെടുത്ത ഡിവൈഎസ്പി എം.വി സുകുമാരന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

Related News:
ആഇശയുടെ മരണം: വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കാനൊരുങ്ങി നാട്ടുകാര്‍

ആഇശയുടെ മരണം: മൊബൈലിലേക്ക് വന്ന കോളുകളെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി

അംഗണ്‍വാടി അധ്യാപികയുടെ മരണത്തില്‍ അന്വേഷണം വേണം; മാതാപിതാക്കള്‍ ജില്ലാപോലീസ് മേധാവിക്ക് പരാതി നല്‍കി, കാരണക്കാരിയെന്ന ആരോപണത്തിന് വിധേയായ പഞ്ചായത്ത് പ്രസിഡണ്ടും പരാതിയുമായി പോലീസില്‍

ആഇശയുടെ മരണത്തിന് കാരണക്കാരി പഞ്ചായത്ത് പ്രസിഡണ്ടെന്ന് ആക്ഷേപം; വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം, ബിജെപി, കോണ്‍ഗ്രസ് രംഗത്ത്

അംഗണ്‍വാടി അധ്യാപികയുടെ മരണത്തില്‍ ദുരൂഹത; മരിച്ചത് വിഷം അകത്തുചെന്ന്, അധ്യാപികയെ ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും വിവരം, വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിന് മൃതദേഹം പരിയാരത്തേക്ക്

വീട്ടിനകത്ത് കുഴഞ്ഞുവീണ അംഗണ്‍വാടി അധ്യാപിക ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു

Kasaragod, Kerala, Police, case, Investigation, Death, suicide, DYSP, Ayisha's death: DYSP takes investigation.

Keywords: Kasaragod, Kerala, Police, case, Investigation, Death, suicide, DYSP, Ayisha's death: DYSP takes investigation.