Join Whatsapp Group. Join now!
Aster MIMS 10/10/2023

ഡിസംബര്‍ ആറിന് ഓട്ടോറിക്ഷയ്ക്ക് തീവെച്ച് സാമുദായികസംഘര്‍ഷത്തിന് ശ്രമിച്ച യുവാവിനെ തിരിച്ചറിഞ്ഞു; കടുത്ത നടപടിയെന്ന് പോലീസ്

ഡിസംബര്‍ ആറിന് ഓട്ടോറിക്ഷക്ക് തീവെച്ച് ഡിസംബര്‍ ആറിന് ഓട്ടോറിക്ഷയ്ക്ക് തീവെച്ച് സാമുദായികസംഘര്‍ഷത്തിന് ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് Kasaragod, Vidya Nagar, Police, Police Station, Autorikshaw, Investigation, Youth, Fire, Case.
വിദ്യാനഗര്‍: (www.kasargodvartha.com 12/12/2016) ഡിസംബര്‍ ആറിന് ഓട്ടോറിക്ഷയ്ക്ക് തീവെച്ച് സാമുദായികസംഘര്‍ഷത്തിന് ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഉളിയത്തടുക്കയിലാണ് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ തീവെച്ച് നശിപ്പിച്ചത്.

സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിയ പോലീസ് ഉളിയത്തടുക്കയിലെ ഹരീഷാണ് തീവെപ്പിന് പിന്നിലെന്ന് കണ്ടെത്തി. ഇയാളെ അറസ്റ്റ് ചെയ്തു. ഹരീഷിന്റെ സമുദായത്തില്‍പ്പെട്ട ആളുടെ ഓട്ടോയാണ് തീവെച്ച് നശിപ്പിച്ചത്. എന്നാല്‍ തീവെപ്പിന് പിന്നില്‍ ആരാണെന്ന് ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. ഡിസംബര്‍ ആറിന് നടന്ന സംഭവം കൂടിയായതിനാല്‍ സാമുദായികസംഘര്‍ഷത്തിന് കാരണമാകുമോയെന്ന ആശങ്ക നാട്ടിലുടനീളമുണ്ടായിരുന്നു.

Kasaragod, Vidya Nagar, Police, Police Station, Autorikshaw, Investigation, Youth, Fire, Case

എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി ആരെന്ന് തിരിച്ചറിഞ്ഞതോടെയാണ് നാട്ടിലുണ്ടായിരുന്ന ആശങ്ക നീങ്ങിയത്. പ്രദേശത്ത് സാമുദായികസംഘര്‍ഷം സൃഷ്ടിക്കുകയെന്ന ബോധപൂര്‍വമായ ലക്ഷ്യത്തോടെയാണ് ഓട്ടോതീവെപ്പിന് ഡിസംബര്‍ 6 തന്നെ തിരഞ്ഞെടുത്തതെന്ന് പോലീസ് പറഞ്ഞു.

പോലീസിന്റെ അവസരോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് നാട്ടുക്കാര്‍ക്കിടയില്‍ ആശങ്ക ഒഴിവായത്. നാടിന്റെ സൈ്വര്യജീവിതത്തിന് ഭീഷണി സൃഷ്ടിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

Keywords: Kasaragod, Vidya Nagar, Police, Police Station, Autorikshaw, Investigation, Youth, Fire, Case,  Auto fire accused arrested.