പെരിയ: (www.kasargodvartha.com 28.12.2016) കാസര്‍കോട് വാര്‍ത്ത ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി പെരിയയില്‍ നാട്ടൊരു സംഘടിപ്പിച്ചു. നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രദേശത്തെ ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാരുടെയും, ക്ലബ്ബുകളുടെയും, കൂട്ടായ്മകളുടെയും സഹകരണത്തോടെയായിരുന്നു ലഹരിക്കെതിരെ കൂട്ടായ്മ നടത്തിയത്.
എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ മോഹനന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. ഓട്ടോ റിക്ഷ യൂണിയന്‍ കോഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് പവിത്രന്‍ അധ്യക്ഷത വഹിച്ചു. പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ് നായര്‍ ലഹരിക്കെതിരെയുള്ള ലഘുലേഖ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് സെക്രട്ടറി ഗംഗാധരന്‍ സംസാരിച്ചു. എന്‍ എസ് എസ് വളണ്ടിയര്‍ വൈശാഖ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എന്‍ എസ് എസ് വളണ്ടിയര്‍മാരും, നാട്ടുകാരും കൂട്ടായ്മയില്‍ പങ്കാളികളായി. കാസര്‍കോട് വാര്‍ത്ത ലഹരി വിരുദ്ധ കാമ്പയിന്‍ കോഡിനേറ്റര്‍ ശരത് ബാര നന്ദി പറഞ്ഞു.
ലഹരി കടത്ത് തടയുക എന്നതാണ് ക്യാമ്പയിന്‍ കൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്. മൗലവി ബുക്ക് ഡിപ്പോ, സ്പീഡ് വേ ഇന്‍ കാസര്‍കോട്, ആരോഗ്യ പോളി ക്ലിനിക്ക് അശ്വിനി നഗര്‍, ലാവില്ല പ്രോപര്‍ട്ടീസ്, അമാസ്‌ക് സന്തോഷ് നഗര്‍, ആഡ്‌സ്‌പോട്ട് അഡ്വെടൈസിംഗ്, ബേബി ക്യാമ്പ് കാസര്‍കോട് എന്നിവരാണ് ക്യാമ്പയിന്റെ സഹകാരികള്‍. ക്ലബ്ബുകള്‍ക്കും കൂട്ടായ്മകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ക്യാമ്പയിനില്‍ പങ്കാളികളാകാം. വിവരങ്ങള്‍ക്ക് ഫോണ്‍: 04994 297554.
Keywords: Kasaragod, Kasargodvartha campaign, Pullur-periya, Inauguration, Panchayath, NSS, Nehru-college.