Join Whatsapp Group. Join now!
Aster MIMS 10/10/2023

ഇരുപത്തഞ്ചുവര്‍ഷം പിന്നിട്ടിട്ടും ശാപമോക്ഷമില്ലാതെ അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡ്

നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങി ഇരുപത്തഞ്ച് വര്‍ഷം പിന്നിട്ടിട്ടും അലാമിപ്പള്ളി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന് ശാപമോക്ഷമില്ല. 1988 ല്‍ നഗരസഭKasaragod, Kerala, Kanhangad, Bus, Bus stand, Construction plan, Construction works, Alamippalli Bus stand,
കാഞ്ഞങ്ങാട്: (www.kasargodvartha.com 18/12/2016) നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങി ഇരുപത്തഞ്ച് വര്‍ഷം പിന്നിട്ടിട്ടും അലാമിപ്പള്ളി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന് ശാപമോക്ഷമില്ല. 1988 ല്‍ നഗരസഭയുടെ പ്രഥമ ചെയര്‍മാനായിരുന്ന മുസ്‌ലിം ലീഗിലെ കെ എം ഷംസുദ്ദീനാണ് അലാമിപ്പള്ളിയില്‍ പുതിയ ബസ് സ്റ്റാന്‍ഡിനുവേണ്ടിയുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചത്. ഷംസുദ്ദീന്റെ ഭരണകാലയളവിന്റെ അവസാന കൗണ്‍സില്‍ യോഗത്തില്‍ ബസ് സ്റ്റാന്‍ഡിന്  വേണ്ടി അലാമിപ്പള്ളിയില്‍ സ്ഥലം കണ്ടെത്താന്‍ തീരുാനിക്കുകയും ചെയ്തിരുന്നു.

പുതിയ ബസ് സ്റ്റാന്‍ഡ് നോര്‍ത്ത് കോട്ടച്ചേരിയില്‍ അജാനൂര്‍ പഞ്ചായത്തിന്റെ അതിര്‍ത്തിയിലേക്ക് കൊണ്ടുവരാന്‍ എണ്‍പതുകളുടെ ഒടുവില്‍ കോട്ടച്ചേരിയിലെ വ്യാപാര ലോബി നടത്തിയ കരുനീക്കങ്ങള്‍ തകര്‍ത്താണ് കെ എം  ഷംസുദ്ദീന്‍ പുതിയ ബസ് സ്റ്റാന്‍ഡ് പദ്ധതി അലാമിപ്പള്ളിയില്‍ വരുന്നതിനുവേണ്ടി പ്രവര്‍ത്തിച്ചത്. 1995 ല്‍ അധികാരമേറ്റ കോണ്‍ഗ്രസ് നേതാവ് വി ഗോപിയുടെ നേതൃത്വത്തിലുള്ള കൗണ്‍സില്‍ പുതിയ ബസ് സ്റ്റാന്‍ഡിന് വേണ്ടി അലാമിപ്പള്ളിയില്‍ ആറര ഏക്കര്‍ സ്ഥലം ഏറ്റെടുക്കുകയും ചെയ്തു. സ്ഥലം ഉടമകളുമായി ധാരണാ പത്രത്തില്‍ ഒപ്പ് വെച്ച് ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത് അന്നത്തെ ചെയര്‍മാന്‍ വി ഗോപിയായിരുന്നു. നേരത്തെ 23 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഏറ്റെടുക്കപ്പെട്ട ആറര ഏക്കറില്‍ യാര്‍ഡ്, മൂത്രപ്പുര, പോലീസ് ഔട്ട് പോസ്റ്റ് എന്നിവ നിര്‍മ്മിച്ച് ബസുകള്‍ കയറിയിറങ്ങാന്‍ തുടങ്ങുകയും ചെയ്തു.

2004 ല്‍ നഗരസഭാ ചെയര്‍പേഴ്‌സണായിരുന്ന ടി വി ശൈലജയുടെ ഭരണ കാലത്താണ് പുതിയ ബസ് സ്റ്റാന്‍ഡ് യാര്‍ഡില്‍ ബസുകള്‍ കയറിത്തുടങ്ങിയത്. 2007 ല്‍ അന്നത്തെ ചെയര്‍മാന്‍ സി പി എമ്മിലെ അഡ്വ. കെ പുരുഷോത്തമന്‍ മുന്‍കൈയ്യെടുത്ത് കെട്ടിട നിര്‍മ്മാണം ആരംഭിച്ചു. അന്നത്തെ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദനാണ് ബസ് സ്റ്റാന്‍ഡ് ടെര്‍മിനലിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചത്.
ഇതോടെ യാര്‍ഡിലേക്ക് ബസ് കയറുന്നത് നിര്‍ത്തിവെച്ചു. 1995 ല്‍ എട്ടായിരം മുതല്‍ ഇരുപതിനായിരം രൂപ വരെ വില നിശ്ചയിച്ചാണ് വ്യക്തികളില്‍ നിന്നും സ്ഥലം ഏറ്റെടുത്തത്. ആറര ഏക്കറില്‍ അഞ്ച് ഏക്കര്‍ ബസ് സ്റ്റാന്‍ഡ് നിര്‍മ്മാണത്തിനും ഒന്നര ഏക്കര്‍ സ്‌റ്റേഡിയത്തിനും വേണ്ടി മാറ്റിവെക്കുകയായിരുന്നു. അവശേഷിക്കുന്ന സ്ഥലങ്ങള്‍ ഏറ്റെടുക്കാതെ ഉടമകള്‍ക്ക് സഹായകരമാകുന്ന രീതിയിലുള്ള ചില സമീപനങ്ങളും പിന്നീട് നടന്നു.

തുടക്കത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ അതിവേഗത്തില്‍ നീങ്ങിയെങ്കിലും ഇടക്ക് ആരോപണങ്ങളെ തുടര്‍ന്ന് അഞ്ച് വര്‍ഷത്തോളം കാലം നിര്‍മ്മാണം സ്തംഭിച്ചതാണ് തുടര്‍ പ്രവര്‍ത്തികള്‍ ഇഴഞ്ഞ് നീങ്ങാന്‍ ഇടയാക്കിയത്. ഏതാണ്ട് പത്ത് കോടിയോളം രൂപ ഇതിനകം ചിലവിട്ട് കഴിഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ്  നിര്‍മ്മാണം പൂര്‍ത്തിയായ ബഹുനില കെട്ടിടത്തില്‍ വൈദ്യുതി ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും സജീകരിച്ചിട്ടില്ല. ബസ് സ്റ്റാന്‍ഡ് യാര്‍ഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയും പൂര്‍ത്തീകരിക്കാനുണ്ട്.

കെ എസ് ടി പി റോഡ് നിര്‍മ്മാണം പുരോഗമിക്കുമ്പോള്‍ അതേ വേഗത്തില്‍ ബസ് സ്റ്റാന്‍ഡ് നിര്‍മ്മാണവും വേഗത്തിലാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇപ്പോള്‍ ഒച്ചിന്റെ വേഗതയിലാണ് നിര്‍മ്മാണം നടക്കുന്നത്. ഈ ബസ് സ്റ്റാന്‍ഡ് ഇനിയെന്ന് വികസിക്കുമെന്നാണ് ജനങ്ങളുടെ ചോദ്യം.
Kasaragod, Kerala, Kanhangad, Bus, Bus stand, Construction plan, Construction works, Alamippalli Bus stand, Alampippalli bus stand construction procedures in freezer.

Keywords: Kasaragod, Kerala, Kanhangad, Bus, Bus stand, Construction plan, Construction works, Alamippalli Bus stand, Alampippalli bus stand construction procedures in freezer.