കാഞ്ഞങ്ങാട്: (www.kasargodvartha.com 27/12/2016) ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിച്ചാനടുക്കം ചാമക്കുഴിയിലെ റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയായ പ്രമോദിനാ (37) ണ് പരിക്കേറ്റത്. ഇയാളെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടാപ്പിംഗ് ജോലിക്ക് പോകാനായി പുലര്‍ച്ചെ വീടിന്റെ വാതില്‍ തുറന്ന് പുറത്തേക്കിറങ്ങിയതായിരുന്നു പ്രമോദ്. ഈ സമയം എത്തിയ അജ്ഞാതനായ ഒരാള്‍ പ്രമോദിന്റെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു.
നിലവിളി കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് എത്തിയപ്പോഴേക്കും അജ്ഞാതന്‍ ഓടിരക്ഷപ്പെട്ടിരുന്നു. വിവരമറിഞ്ഞ് അമ്പലത്തറ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
നിലവിളി കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് എത്തിയപ്പോഴേക്കും അജ്ഞാതന്‍ ഓടിരക്ഷപ്പെട്ടിരുന്നു. വിവരമറിഞ്ഞ് അമ്പലത്തറ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod, Kerala, Kanhangad, Youth, Injured, hospital, Treatment, Acid attack; Youth injured