city-gold-ad-for-blogger

യുവാവിനു നേരെയുണ്ടായ ആസിഡാക്രമണം: ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു

കാഞ്ഞങ്ങാട്: (www.kasargodvartha.com 29/12/2016) യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച് ഗുരുതരമായി പൊള്ളലേല്‍പിച്ച സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. കാലിച്ചാനടുക്കം ചാമക്കുഴിയിലെ റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയായ പ്രമോദിനു (37)നേരെയാണ് കഴിഞ്ഞ ദിവസം ആസിഡാക്രമണമുണ്ടായത്. സംഭവത്തില്‍ പ്രമോദിന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന സംഘത്തിനെതിരെയാണ് പോലീസ് കേസെടുത്തത്.

മുഖത്തും കഴുത്തിനും പൊള്ളലേറ്റ പ്രമോദ് മംഗളൂരു ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. എരളാലില്‍ ടാപ്പിംഗിന് പോകാനായി പുലര്‍ച്ചെ 3.30 മണിയോടെ എഴുന്നേറ്റ പ്രമോദ് വീടിന് പുറത്തുള്ള ശുചിമുറിയിലേക്ക് പോകുന്ന സമയത്ത് എത്തിയ സംഘം മിനറല്‍ വാട്ടറിന്റെ കുപ്പിയില്‍ നിന്നും ആസിഡ് പ്രമോദിന്റെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. മുഖത്തിന്റെ ഇടതുഭാഗത്താണ് പൊള്ളലേറ്റത്.

പ്രതികളെ കുറിച്ച് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

യുവാവിനു നേരെയുണ്ടായ ആസിഡാക്രമണം: ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു

Related News: 
ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Keywords:  Kasaragod, Kerala, Kanhangad, Attack, case, complaint, Police, Acid attack; case registered.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia