Join Whatsapp Group. Join now!
Aster MIMS 10/10/2023

ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് 2 പേര്‍ മരിച്ചു

ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് Bekal, Accident, Death, Scooter, Obituary, Kasaragod, Kerala, Utsavam, Accident: 2 dead
ബേക്കല്‍: (www.kasargodvartha.com 26/12/2016) ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു.

കോട്ടിക്കുളം കുറുംബാ ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഷണ്‍മുഖം (55), ബന്ധു ശിവകുമാര്‍ (48) എന്നിവരാണ് മരണപ്പെട്ടത്. ഞായറാഴ്ച രാത്രി 12.30 മണിയോടെ തൃക്കണ്ണാട് ക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായത്.

പരിക്കുകളോടെ ഷണ്‍മുഖത്തിന്റെ മകന്‍ ബാബു(14)വിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


 Bekal, Accident, Death, Scooter, Obituary, Kasaragod, Kerala, Utsavam, Accident: 2 dead

ബേക്കല്‍ ശ്രീ കുറുംബാ ഭഗവതി ക്ഷേത്രത്തില്‍ നടന്ന ധനുപത് മഹോത്സവം കഴിഞ്ഞ് ഷണ്‍മുഖവും ബാബുവും ശിവകുമാറും സ്‌കൂട്ടറില്‍ മടങ്ങുകയായിരുന്നു. സ്‌കൂട്ടര്‍ തൃക്കണ്ണാട് ക്ഷേത്രത്തിനടുത്തെത്തിയപ്പോള്‍ നിയന്ത്രണംവിട്ട് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് മറിയുകയാണുണ്ടായത്. ഷണ്‍മുഖത്തിന്റേയും ശിവകുമാറിന്റേയും തലകള്‍ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചതിനെതുടര്‍ന്നുണ്ടായ മാരകമായ ക്ഷതമാണ് ഇരുവരുടേയും മരണത്തിന് കാരണമായത്.

ശിവകുമാര്‍ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു. അപകടവിവരമറിഞ്ഞ് ഓടിയെത്തിയ ആളുകള്‍ ഷണ്‍മുഖത്തേയും മകന്‍ ബാബുവിനേയും ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഷണ്‍മുഖം മരണപ്പെട്ടു. മംഗളൂരു ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് ഷണ്‍മുഖം മരണപ്പെട്ടത്. ബാബു സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ബേക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടത്തില്‍പെട്ട സ്‌കൂട്ടര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഷണ്‍മുഖത്തിന്റേയും ശിവകുമാറിന്റേയും അപകടമരണം നാടിനെ നടുക്കി.

Keywords: Bekal, Accident, Death, Scooter, Obituary, Kasaragod, Kerala, Utsavam, Accident: 2 dead