Join Whatsapp Group. Join now!
Aster MIMS 10/10/2023

അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുന്ന പൊതുപ്രവര്‍ത്തകനെ മതതീവ്രവാദിയെന്ന് മുദ്രകുത്തി കേസില്‍ കുടുക്കാന്‍ ശ്രമമെന്ന് ആക്ഷേപം

അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുന്ന പൊതുപ്രവര്‍ത്തകനെ മതതീവ്രവാദിയെന്ന് മുദ്രകുത്തി കേസില്‍ കുടുക്കാന്‍ Kasaragod, Kerala, Press meet, Abdul Majeed press conference, Terrorist
കാസര്‍കോട്: (www.kasargodvartha.com 19/12/2016) അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുന്ന പൊതുപ്രവര്‍ത്തകനെ മതതീവ്രവാദിയെന്ന് മുദ്രകുത്തി കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതായി ആക്ഷേപം. വെസ്റ്റ് എളേരി പഞ്ചായത്തിലെ പ്ലച്ചിക്കര കിളിയളംതോട്ടെ അബ്ദുല്‍ മജീദിനെയാണ് കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതായി പരാതി ഉയര്‍ന്നത്.

അബ്ദുല്‍ മജീദ് കാസര്‍കോട്ട് പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഭീമനടിയിലെ ഒരാളടക്കമാണ് തന്നെ മതതീവ്രവാദിയായി ചിത്രീകരിച്ച് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുകയും കേസില്‍ ഉള്‍പെടുത്താന്‍ ശ്രമിക്കുന്നതായും മജീദ് ആരോപിച്ചു. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ വിവരാവകാശ നിയമപ്രകാരം പഞ്ചായത്ത് ഓഫീസുകളിലെയും വില്ലേജ്, പൊതുമരാമത്ത് ഓഫീസുകളിലെയും പല അഴിമതികളും പുറത്തുകൊണ്ടുവരാന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഭീമനടി-വെള്ളരിക്കുണ്ട് പൊതുമരാമത്ത് റോഡിന്റെ അറ്റകുറ്റപ്പണിയുടെയും റീടാറിംഗിന്റെയും അപാകതകള്‍ കണ്ടെത്തുകയും ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.

ഇതുസംബന്ധിച്ച് വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തുകയും കരാറുകാരനെ പിടികൂടുകയും ചെയ്തിരുന്നു. വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിന്റെ ഭീമനടി ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സില്‍ കച്ചവടം നടത്തുന്നവരില്‍ ഭൂരിഭാഗവും ബിനാമികളാണെന്ന വിവരം സംസ്ഥാന ധനകാര്യവകുപ്പിനെ അറിയിക്കുകയും ചെയ്തിരുന്നു. ഇതേക്കുറിച്ച് നടന്ന അന്വേഷണത്തില്‍ കച്ചവടക്കാരില്‍ പകുതിയിലേറെയും ബിനാമികളാണെന്ന് കണ്ടെത്തുകയും ചെയ്തു.

പഞ്ചായത്തിന് റിപ്പോര്‍ട്ട് നല്‍കി റീലേലം നടത്തണമെന്നും ബിനാമികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തു. പഞ്ചായത്തിലെ വിവിധ പദ്ധതികളിലെ അഴിമതികള്‍ക്കും അനധികൃത കയ്യേറ്റങ്ങള്‍ക്കും നിയമവിരുദ്ധ കെട്ടിടനിര്‍മാണങ്ങള്‍ക്കും തണല്‍ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനുമെതിരെ പരാതി നല്‍കിയതില്‍ പ്രകോപിതരായ സംഘം തന്നെ നിശബ്ദനാക്കുന്നതിനുവേണ്ടി വ്യാജ ആരോപണം ഉന്നയിച്ച് എസ് പിക്ക് പരാതി നല്‍കുകയായിരുന്നുവെന്ന് അബ്ദുല്‍ മജീദ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Keywords: Kasaragod, Kerala, Press meet, Abdul Majeed press conference, Terrorist