Join Whatsapp Group. Join now!
Aster MIMS 10/10/2023

റാഗിംഗിന് വിധേയനായ കുസാറ്റിലെ വിദ്യാര്‍ത്ഥി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു; നില ഗുരുതരം

റാഗിംഗിന് വിധേയനായ കുസാറ്റിലെ വിദ്യാര്‍ത്ഥി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു. അത്യാസന്ന നിലയില്‍ വിദ്യാര്‍ത്ഥിയെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥിയുടെ പിതാവ് മുഖ്യമന്ത്രിക്ക് kasaragod, Kerala, suicide-attempt, Student, Ernakulam, Trikaripur, Ashish Thampan PV, Eyyakkad, CM, Complaint.
തൃക്കരിപ്പൂര്‍: (www.kasargodvartha.com 14.12.2016) റാഗിംഗിന് വിധേയനായ കുസാറ്റിലെ വിദ്യാര്‍ത്ഥി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു. അത്യാസന്ന നിലയില്‍ വിദ്യാര്‍ത്ഥിയെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥിയുടെ പിതാവ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചന്ദേര പോലീസ് അന്വേഷണമാരംഭിച്ചു.

എറണാകുളം കുസാറ്റിലെ മറൈന്‍ എഞ്ചിനിയറിംഗ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും തൃക്കരിപ്പൂര്‍ ഇയ്യക്കാട് സ്വദേശിയുമായ, പി വി തമ്പാന്റെ മകന്‍ ആഷിഷ് തമ്പാന്‍(18) ആണ് കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. കോളജില്‍ വെച്ച് ക്രൂരമായ റാഗിംഗിന് വിധേയനായതായി സൂചിപ്പിക്കുന്ന പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ ഇട്ട ശേഷമാണ് ആഷിഷ് വീട്ടില്‍ വെച്ച് കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

 kasaragod, Kerala, suicide-attempt, Student, Ernakulam, Trikaripur, Ashish Thampan PV, Eyyakkad, CM, Complaint.


സംഭവത്തെ തുടര്‍ന്ന് പിതാവ് മുഖ്യമന്ത്രിക്ക് പാതി നല്‍കുകയായിരുന്നു. ആഷിഷിന്റ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-

''ഒരു പാട് ആഗ്രഹിച്ച് എടുത്ത കോഴ്സ് ....പക്ഷെ അവിടെ ഉള്ള ഈ കാലി മൃഗങ്ങൾ മാനസികമയും ശാരീരികമായും ഒരു പാട് പീഠിപ്പിച്ചു Tanx..,,,, jibhin janrdhanan,vishnu c v ,sachu,darvish,vyshk.... പിന്നെ പേരറിയാത്ത ഒരു പാട്....devesan sir fadel sir aadil sir sonu sir ch sir pika enne shija ellavarakkumm nannniii.....matullavr orthooo nikkalll ente life aa kalancheeee''


Keywords: kasaragod, Kerala, suicide-attempt, Student, Ernakulam, Trikaripur, Ashish Thampan PV, Eyyakkad, CM, Complaint.