Join Whatsapp Group. Join now!
Aster MIMS 10/10/2023

കേരളോത്സവത്തില്‍ പങ്കെടുത്തവര്‍ക്ക് യാത്രാചെലവുകള്‍ നല്‍കുന്നില്ലെന്ന് പരാതി; പ്രതിഷേധമുയരുന്നു

കേരളോത്സവത്തില്‍ പങ്കെടുത്തവര്‍ക്ക് യാത്രാചെലവുകള്‍ നല്‍കാത്തതിനെതിരെ Kasaragod, Keralotsavam, Complaint, Panchayath, Mogral Puthur, EYCC Eriyal, Light Music, English Speech, Struggle.
കാസര്‍കോട്: (www.kasargodvartha.com 29.12.2016) കേരളോത്സവത്തില്‍ പങ്കെടുത്തവര്‍ക്ക് യാത്രാചെലവുകള്‍ നല്‍കാത്തതിനെതിരെ പ്രതിഷേധമുയരുന്നു. പഞ്ചായത്തിന് വേണ്ടി ബ്ലോക്ക്തല മത്സരത്തില്‍ മാറ്റുരച്ച കലാ പ്രതിഭകള്‍ക്ക് പല പഞ്ചായത്തുകളും യാത്രാചെലവുകള്‍ നല്‍കുന്നില്ലെന്നാണ് പരാതി.

മത്സരാര്‍ത്ഥികളോട് മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് കാണിച്ച അവഗണക്കെതിരെ ഇവൈസിസി എരിയാല്‍ യോഗം പ്രതിഷേധിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തില്‍ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിനെ പ്രതിനിധീകരിച്ച് പ്രബന്ധരചന, ലളിതഗാനം, ഇംഗ്ലീഷ് പ്രസംഗം എന്നീ മത്സരങ്ങളില്‍ ഇവൈസിസി എരിയാല്‍ പ്രവര്‍ത്തകരായ തൗസീഫ്, രിഫായി, ജലീല്‍ തുടങ്ങിയവര്‍ ഒന്നാം സ്ഥാനം നേടിയിരുന്നെങ്കിലും ഇവരുടെ യാത്രാചെലവുകള്‍ പോലും നല്‍കാന്‍ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് തയ്യാറായില്ലെന്ന് ക്ലബ്ബ് അധികൃതര്‍ കുറ്റപ്പെടുത്തുന്നു.

Kasaragod, Keralotsavam, Complaint, Panchayath, Mogral Puthur, EYCC Eriyal, Light Music, English Speech, Struggle.


കാസര്‍കോട് ജില്ല കേരളോത്സവത്തിന്റെ തിയ്യതിയും മല്‍സര ഇനങ്ങളുടെ സമയവും ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്തുകളെ മുന്‍കൂട്ടി അറിയിക്കാറുണ്ടെന്നും എന്നാല്‍ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് മല്‍സരാര്‍ത്ഥികള്‍ക്ക് ഈ വിവരം നല്‍കാത്തതുമൂലം മത്സരിക്കാനുള്ള ഇവരുടെ അവസരം നഷ്ടപ്പെട്ടുവെന്നും ക്ലബ്ബ് ആരോപിക്കുന്നു.

അതേസമയം, ചെങ്കള പഞ്ചായത്തിനെതിരെയും ആരോപണവുമായി ക്ലബ്ബ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. ബ്ലോക്ക് തല ക്രിക്കറ്റ് മത്സരത്തില്‍ ചെങ്കള പഞ്ചായത്തിനെ പ്രതിനിധീകരിച്ച് മത്സരിച്ച് ചാമ്പ്യന്മാരായ കിംഗ്സ്റ്റാര്‍ എരിയപ്പാടിയാണ് യാത്രാ-ഭക്ഷണ ചെലവുകള്‍ പഞ്ചായത്തില്‍ നിന്നും ലഭിച്ചില്ലെന്ന് ആരോപിക്കുന്നത്.

പ്രതിഭകള്‍ മല്‍സരിക്കാത്തതിന്റെ നഷ്ടം പഞ്ചായത്തിനുകൂടിയാണെന്ന് ഇവെസിസി യോഗം വ്യക്തമാക്കുന്നു. അതേസമയം, ഇവൈസിസി എരിയാലിനോട് മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് അധികൃതര്‍ വിവേചനം കാണിക്കുന്നുവെന്നും ഇത് ഇനിയും തുടര്‍ന്നാല്‍ ബഹുജനങ്ങളെ അണിനിരത്തി പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. പോസ്റ്റ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. അബ്ഷീര്‍ എ ഇ, റഹീം എരിയാല്‍, ഖലീല്‍ എരിയാല്‍, നിസാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: Kasaragod, Keralotsavam, Complaint, Panchayath, Mogral Puthur, EYCC Eriyal, Light Music, English Speech, Struggle.