Join Whatsapp Group. Join now!
Aster MIMS 10/10/2023

ലളിത് റിസോര്‍ട്ടില്‍ ന്യൂ ഇയറിന് ആഘോഷങ്ങളുടെ പൊടിപൂരം

ലളിത് റിസോര്‍ട്ടില്‍ ന്യൂ ഇയറിനോടനുബന്ധിച്ച് വിവിധങ്ങളായ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ലളിത് ബ്രിന്‍ഗ്‌സ് ലണ്ടന്‍ ടു ഇന്ത്യ എന്ന പേരിലാണ് ന്യൂ ഇയര്‍ ആഘോഷം. ലണ്ടനില്‍ ആരംഭിച്ച ലളിത് റിസോര്‍ട്ടില്‍ Kerala, kasaragod, Business, Business-class, Uduma, New year, Celebration, Dances, Live Bar V Queue, Lalit Resort and Spa, Bekal, Lalit brings London to India
ഉദുമ:  (www.kasargodvartha.com 17.12.2016) ലളിത് റിസോര്‍ട്ടില്‍ ന്യൂ ഇയറിനോടനുബന്ധിച്ച് വിവിധങ്ങളായ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ലളിത് ബ്രിന്‍ഗ്‌സ് ലണ്ടന്‍ ടു ഇന്ത്യ എന്ന പേരിലാണ് ന്യൂ ഇയര്‍ ആഘോഷം. ലണ്ടനില്‍ ആരംഭിച്ച ലളിത് റിസോര്‍ട്ടില്‍ സംഘടിപ്പിക്കുന്ന ആഘോഷത്തിന്റെ അതേ രീതിയിലാണ് ഉദുമയില്‍ പ്രവര്‍ത്തിക്കുന്ന ലളിത് റിസോര്‍ട്ട് ആന്‍ഡ് സ്പായിലും പരിപാടി നടത്തുന്നത്.

ന്യൂ ഇയര്‍ രാത്രിയില്‍ തറോണ ഇന്റര്‍നാഷണല്‍ ഡാന്‍സ്, വേഗ ഡാന്‍സ്, ലൈവ് ഡി.ജെ തുടങ്ങി കുടുംബസമേതം ന്യൂ ഇയര്‍ ആഘോഷം പൊടിപൊടിക്കാന്‍ കഴിയുന്ന രീതിയിലാണ് പരിപാടി നടത്തുന്നത്. സൗത്ത് ഇന്ത്യന്‍-നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങള്‍ കൂടാതെ കോണ്‍ടി ഡിഷ്, സലാഡ് കൗണ്ടര്‍ തുടങ്ങി വ്യത്യസ്തങ്ങളായ വിഭവങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

മലബാറില്‍ ആദ്യമായാണ് ഇത്തരമൊരു ആഘോഷപരിപാടി സംഘടിപ്പിക്കുന്നതെന്ന് ലളിത് റിസോര്‍ട്ട് അധികൃതര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

കുട്ടികള്‍ക്ക് കളിക്കാനും ഡാന്‍സ് ചെയ്യാനും സൗകര്യമൊരുക്കിയിട്ടുണ്ട്. കുടുംബസമേതം ന്യൂഇയര്‍ ആഘോഷപരിപാടിയില്‍ സംബന്ധിക്കാന്‍ 10,000 രൂപയും പ്ലസ് ടാക്‌സുമാണ് എന്‍ട്രി ഫീസ്. ലളിതിലെ ന്യൂഇയര്‍ ആഘോഷ പരിപാടിയില്‍ സംബന്ധിക്കാന്‍ 9633302223, 9895016477 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Keywords: Kerala, kasaragod, Business, Business-class, Uduma, New year, Celebration, Dances, Live Bar V Queue, Lalit Resort and Spa, Bekal, Lalit brings London to India