കാസര്‍കോട്: (www.kasargodvartha.com 16/12/2016) വ്യാജ മണല്‍ പാസ് കേസില്‍ മുഖ്യ സൂത്രധാരനായ മൊഗ്രാല്‍പുത്തൂര്‍ മജലിലെ ബി ടി എന്ന് വിളിക്കുന്ന അഷ്‌റഫ് (42) അറസ്റ്റിലായി. വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് പ്രതിയെ പോലീസ് അറസ്റ്റുചെയ്തത്. പ്രതിയുടെ കൈയ്യില്‍ നിന്നും 25 വോട്ടര്‍ ഐഡി കാര്‍ഡ്, 50 അപേക്ഷാഫോമുകള്‍, എട്ട് ആധാര്‍ കാര്‍ഡ്, 25 ഓളം വോട്ടര്‍ ഐഡി കാര്‍ഡുകളുടെ പകര്‍പ്പ്, വ്യാജ മണല്‍ പാസ് ഉണ്ടാക്കാന്‍ ഉപയോഗിച്ച ഒരു കമ്പ്യൂട്ടര്‍, രണ്ട് ലാപ്‌ടോപ്പ്, കെട്ടിടങ്ങളുടെ പ്ലാനുകളും മറ്റു രേഖകളും പിടിച്ചെടുത്തു.
അഷ്‌റഫ് തന്റെ ഇരുനില വീട്ടില്‍ വെച്ചാണ് കോളജ് വിദ്യാര്‍ത്ഥിയും കമ്പ്യൂട്ടര്‍ വിദഗ്ധനുമായ സഹോദരനെ ഉപയോഗിച്ച് വ്യാജ മണല്‍ പാസ് ഉണ്ടാക്കിയത്. എന്നാല്‍ സഹോദരന് ഇത് തട്ടിപ്പിന് ഉപയോഗിക്കുന്ന പാസാണെന്ന് കാര്യം അറിഞ്ഞിരുന്നില്ല. അഷ്‌റഫിന്റെ നിര്‍ബന്ധപ്രകാരമാണ് സഹോദരന്‍ ഏല്‍ല്‍പ്പിക്കുന്ന കാര്യങ്ങല്‍ ചെയ്തിരുന്നത്.
ചെര്‍ക്കളയിലെ ആയിഷ എന്ന സ്ത്രീ മണല്‍ ബുക്കിംഗിനായി നല്‍കിയ വോട്ടര്‍ ഐഡി കാര്‍ഡ് ഉപയോഗിച്ച്് തട്ടിപ്പ് നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. മണല്‍ ഇറക്കിക്കൊടുത്തിട്ടും ഐഡി കാര്‍ഡ് നല്‍കാത്തതിനെ കുറിച്ച് ചോദിച്ചപ്പോള്‍ വീട് നിര്‍മാണം പൂര്‍ത്തിയായാല്‍ മാത്രമേ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാന്‍ കഴിയൂ എന്നാണ് പ്രതി അറിയിച്ചിരുന്നത്. മൂന്ന് വര്‍ഷമായി ഇത്തരത്തില്‍ വ്യാജ മണല്‍ പാസ് ഉണ്ടാക്കി വന്നതായി പ്രതി സമ്മതിച്ചു.
വ്യാജ മണല്‍ പാസിലൂടെ ലഭിച്ച ലക്ഷങ്ങള്‍ ഉപയോഗിച്ച് ഇരുനില വീടും മൂന്ന് ടിപ്പര്‍ ലോറികളും വാങ്ങിയിട്ടുണ്ടെന്നും പോലീസ് കണ്ടെത്തി. ഇയാളുണ്ടാക്കിയ സ്വത്ത് വകകളെ കുറിച്ചും പോലീസ് അന്വേഷണമാരംഭിച്ചു. കാസര്‍കോട് താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ വ്യാജ മണല്‍ പാസ് ഉണ്ടാക്കി നല്‍കുന്നത് അഷ്‌റഫ് ആണെന്ന് വ്യക്തമായിട്ടുണ്ട്. അതേ സമയം വ്യാജ മണല്‍ പാസ് കേസുമായി ബന്ധപ്പെട്ട് നീലേശ്വരത്തെ അക്ഷയ കേന്ദ്രം ഉടമയും പോലീസ് വലയിലായതായി സൂചനയുണ്ട്.
Keywords: Illegal sand, Fake document, Police, arrest, kasaragod, Kerala, College, Student, Fake Sand Pass, Akshaya, E-sand, E-manal, Police, Case, Arrest, Custody