Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട് സാഹിത്യവേദി കെ എം അബ്ബാസിന്റെ 'ദേര' ചര്‍ച്ച ചെയ്തു

കാസര്‍കോട് സാഹിത്യവേദി കെ എം അബ്ബാസിന്റെ 'ദേര' ചര്‍ച്ച ചെയ്തു. സര്‍ഗ്ഗാത്മക സാഹിത്യവും Kasaragod, Sahithyavedi, Narayanan Periya, K M Abbas, Literature, Pushpakaran Bendichal.
കാസര്‍കോട്: (www.kasargodvartha.com 29.12.2016) കാസര്‍കോട് സാഹിത്യവേദി കെ എം അബ്ബാസിന്റെ 'ദേര' ചര്‍ച്ച ചെയ്തു. സര്‍ഗ്ഗാത്മക സാഹിത്യവും പത്രപ്രവര്‍ത്തനവും തമ്മില്‍ നേരിയ അന്തരം മാത്രമേയുള്ളൂവെന്നും പ്രവാസ ജീവിതത്തിനിടയില്‍ തന്റെ ജീവിത പരിസരത്തു നിന്നു കണ്ടെടുത്ത കഥാപാത്രങ്ങളെയാണ് 'ദേര' എന്ന നോവലിലും മറ്റു കഥകളിലും അവതരിപ്പിച്ചിട്ടുള്ളത് എന്നും എഴുത്തുകാരന്‍ കെ എം അബ്ബാസ് പറഞ്ഞു. കാസര്‍കോട് സാഹിത്യവേദിയുടെ പ്രതിമാസ സാഹിത്യ ചര്‍ച്ചയുടെ ഭാഗമായി സംഘടിപ്പിച്ച 'ദേര' നോവല്‍ ചര്‍ച്ചയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

പ്രവാസത്തെക്കുറിച്ച് പറയുമ്പോള്‍ വിവിധ തലങ്ങളുണ്ടെന്നും അതില്‍ ഓരം ചേര്‍ന്നും പിന്നാമ്പുറങ്ങളിലും ജീവിക്കുന്നവരെക്കുറിച്ചാണ് താന്‍ പറഞ്ഞിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാഹിത്യവേദി പ്രതിമാസ സാഹിത്യചര്‍ച്ചയില്‍ എട്ടാമത്തെതാണ് കാസര്‍കോട് ഉത്തരദേശം ഓഫീസില്‍ നടന്നത്.



പരിപാടിയില്‍ സാഹിത്യവേദി വൈസ് പ്രസിഡണ്ട് നാരായണന്‍ പേരിയ അധ്യക്ഷത വഹിച്ചു. അഷറഫലി ചേരങ്കൈ വിഷയാവതരണം നടത്തി. കെ എം അബ്ബാസ് മുഖ്യാതിഥിയായി. വി വി പ്രഭാകരന്‍, എ എസ് മുഹമ്മദ്കുഞ്ഞി, എരിയാല്‍ അബ്ദുല്ല, സി എല്‍ ഹമീദ്, കെ ജി റസാഖ്, വേണു കണ്ണന്‍, കെ എച്ച് മുഹമ്മദ്, റഹ് മാന്‍ മുട്ടത്തൊടി, ഉസ്മാന്‍ കടവത്ത്, റഹീം ചൂരി എന്നിവര്‍ സംസാരിച്ചു.

പി ഇ എ റഹ് മാന്‍ പാണത്തൂര്‍, വിനോദ് കുമാര്‍ പെരുമ്പള, കെ എം മുഹമ്മദ്, ഹമീദ് ബദിയഡുക്ക, കെ ഗിരിധര്‍, ഹാരിസ് പട്‌ല, അനില്‍കുമാര്‍ ചട്ടഞ്ചാല്‍, എം വി സന്തോഷ്, റഫീഖ് മണിയങ്കാനം, എന്‍ ഉസ്മാന്‍ കമ്പാര്‍, സാന്‍ മാവില എന്നിവര്‍ സംബന്ധിച്ചു. സാഹിത്യവേദി സെക്രട്ടറി ജി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ സ്വാഗതവും മധൂര്‍ ഷരീഫ് നന്ദിയും പറഞ്ഞു.

Keywords: Kasaragod, Sahithyavedi, Narayanan Periya, K M Abbas, Literature, Pushpakaran Bendichal.