Join Whatsapp Group. Join now!
Aster MIMS 10/10/2023

സ്‌കൂള്‍ ശാക്തീകരണത്തിന് പൊതുജന കൂട്ടായ്മയുണ്ടാക്കണം: പി കരുണാകരന്‍ എം പി

സ്‌കൂള്‍ പഠന നിലവാരം ഉയര്‍ത്തുന്നതിന് പൊതുജന കൂട്ടായ്മ ശക്തമാക്കേണ്ടതുണ്ടെന്ന് പി കരുണാരന്‍ എം പി അഭിപ്രായപ്പെട്ടു. ഹേരൂര്‍ Kerala, kasaragod, Kumbala, P.Karunakaran-MP, Education, school, Mangalpady, inauguration,
കമ്പള: (www.kasargodvartha.com 13.12.2016) സ്‌കൂള്‍ പഠന നിലവാരം ഉയര്‍ത്തുന്നതിന് പൊതുജന കൂട്ടായ്മ ശക്തമാക്കേണ്ടതുണ്ടെന്ന് പി കരുണാരന്‍ എം പി അഭിപ്രായപ്പെട്ടു. ഹേരൂര്‍ മീപ്പിരി സ്‌കൂളിന് എം പി ഫണ്ട് മുഖാന്തിരം അനുവദിച്ച കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളുടെയും പ്രവര്‍ത്തനോദ്ഘാടനം നടത്തുകയായിരുന്നു അദ്ദേഹം.

മംഗല്‍പാടി പഞ്ചായത്ത് പ്രസിഡണ്ട് ഷാഹുല്‍ ഹമീദ് ബന്തിയോട് അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്‍ നന്ദികേശ മുഖ്യ പ്രഭാഷണം നടത്തി. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പ്രസാദ് റൈ, മംഗല്‍പാടി പഞ്ചായത്ത് മെമ്പര്‍ സുഹറ, പിടിഎ പ്രസിഡണ്ട് അബ്ദുര്‍ റഹ് മാന്‍ മീപ്പിരി, എസ്എംസി ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് മീപ്പിരി, എന്‍ സുധാകരന്‍, മജീദ് പച്ചമ്പള, അഹ് മദ് മൂസ, ഫാറൂഖ് ഷിറിയ എന്നിവര്‍ ആശംസ പ്രസംഗം നടത്തി. പ്രധാനധ്യാപകന്‍ സി മനോജ് കുമാര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ വി ശ്രീനിവാസന്‍ നന്ദിയും പറഞ്ഞു.


Kerala, kasaragod, Kumbala, P.Karunakaran-MP, Education, school, Mangalpady, inauguration, Computer-inaugurated-by-P-Karunakaran-MP


Keywords: Kerala, kasaragod, Kumbala, P.Karunakaran-MP, Education, school, Mangalpady, inauguration, Computer-inaugurated-by-P-Karunakaran-MP