Join Whatsapp Group. Join now!
Aster MIMS 10/10/2023

ബായാര്‍ മുജമ്മഅ് മീലാദ് റാലിയും ഹുബ്ബുറസൂല്‍ സമ്മേളനവും ശനിയാഴ്ച; മന്ത്രി യു ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും

ബായാര്‍ മുജമ്മഉസ്സഖാഫത്തി സുന്നിയ്യയില്‍ തിരുനബി സ്‌നേഹലോകം എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച ഹുബ്ബുറസൂല്‍ കാമ്പയിനിന് സമാപനംKerala, Uppala, Bayar, swalath-majlis-anniversary, Milad-e-Shereef, rally, inauguration, Minister, Karnataka, Programme, Bayar Mujamma-h Milad rally on 24th
ഉപ്പള: (www.kasargodvartha.com 23.12.2016) ബായാര്‍ മുജമ്മഉസ്സഖാഫത്തി സുന്നിയ്യയില്‍ തിരുനബി സ്‌നേഹലോകം എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച ഹുബ്ബുറസൂല്‍ കാമ്പയിനിന് സമാപനം കുറിച്ച് മീലാദ് റാലിയും ഹുബ്ബുറസൂല്‍ സമ്മേളനവും ശനിയാഴ്ച ഉപ്പളയില്‍ നടക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ബായാറില്‍ നിന്ന് ഉപ്പള യിലേക്ക് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ഘോഷയാത്ര നടക്കും. മൂന്ന് മണിക്ക് മണ്ണംകുഴി മഖാം പരിസരത്തു നിന്നും കാല്‍നടയായി മീലാദ് റാലിയും നടക്കും.

മീലാദ് റാലിയില്‍ ആയിരങ്ങള്‍ അണിനിരക്കും. ബായാര്‍ മുജമ്മഅ് സാരഥി അസ്സയ്യിദ് അബ്ദുര്‍ റഹ് മാന്‍ ഇമ്പിച്ചിക്കോയ അല്‍ ബുഖാരിയുടെയും ജില്ലയിലെ സുന്നീ സംഘടനാ നേതാക്കളുടെയും സ്ഥാപന മേധാവികളുടെയും നേതൃത്വത്തില്‍ നടക്കുന്ന മീലാദ് റാലിയില്‍ പ്രത്യേകം പരിശീലനം ലഭിച്ച നിരവധി ദഫ് സംഘങ്ങളും, സകൗട്ട് കാഡറ്റുകളും, അണിനിരക്കും. തുടര്‍ന്ന് ഉപ്പളയില്‍ നടക്കുന്ന ഹുബ്ബുറസൂല്‍ സമ്മേളനത്തില്‍ സി അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള അധ്യക്ഷത വഹിക്കും. കര്‍ണ്ണാടക സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി യു ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും. മുജമ്മഅ് സാരഥി അസ്സയ്യിദ് അബ്ദുര്‍ റഹ് മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍-ബുഖാരി ഹുബ്ബുറസൂല്‍ പ്രഭാഷണം നടത്തും. എസ് എസ് എഫ് നാഷണല്‍ പ്രസിഡണ്ട് എം എസ് എം അബ്ദുര്‍ റഷീദ് സൈനി കക്കിഞ്ച മുഖ്യപ്രഭാഷണം നടത്തും.

Kerala, Uppala, Bayar, swalath-majlis-anniversary, Milad-e-Shereef, rally, inauguration, Minister, Karnataka, Programme, Bayar Mujamma-h Milad rally on 24th


അസ്സയ്യിദ് മുഹ്‌സിന്‍ സൈദലവിക്കോയ അല്‍-ബുഖാരി, കെ പി എസ് തങ്ങള്‍ ബേക്കല്‍, അസ്സയ്യിദ് ജലാലുദ്ദീന്‍ അല്‍-ബുഖാരി മള്‍ഹര്‍, അസ്സയ്യിദ് കെ എസ് എം തങ്ങള്‍ ഗാന്ധി നഗര്‍, അസ്സയ്യിദ് മുനീറുല്‍ അഹ്ദല്‍, ബായാര്‍ അബ്ദുല്ല മുസ്ലിയാര്‍, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, അബ്ദുര്‍ റഹ്മാന്‍ സഖാഫി ചിപ്പാര്‍, ഇബ്രാഹിം ഫൈസി കന്യാന, അഷ്‌റഫ് സഅദി ആരിക്കാടി, മൂസല്‍ മദനി തലക്കി, മുഹമ്മദ് സഖാഫി പാത്തൂര്‍, ബഷീര്‍ സഖാഫി കൊല്യം, മുഹമ്മദലി സഖാഫി സുരിബൈല്‍, അബ്ദുല്‍ നാസര്‍ ബന്താട്, സിദ്ദീഖ് ഹാജി മംഗളൂരു, മൂസ സഖാഫി കളത്തൂര്‍, ഉമര്‍ സഖാഫി മുഹിമ്മാത്ത്, മുഹമ്മദ് സഖാഫി തോക്കെ, സിദ്ദീഖ്, സിദ്ദീഖ് സഖാഫി ബായാര്‍, സ്വാദിഖ് റസ് വി ഉപ്പള, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, സിദ്ദീഖ് സഖാഫി ബായാര്‍, സിദ്ദീഖ് ലത്വീഫി, അബ്ദുര്‍ റസ്സാഖ് മദനി തുടങ്ങിയവര്‍ സംബന്ധിക്കും.

Keywords: Kerala, Uppala, Bayar, swalath-majlis-anniversary, Milad-e-Shereef, rally, inauguration, Minister, Karnataka, Programme, Bayar Mujamma-h Milad rally on 24th