Join Whatsapp Group. Join now!
Aster MIMS 10/10/2023

ഓട്ടോയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന 5 വയസുകാരന്‍ മരിച്ചു

ഓട്ടോയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന 5 വയസുകാരന്‍ മരിച്ചു. അജാനൂര്‍ കൊത്തിക്കാലിലെ അബ്ദുല്‍ ലത്തീഫ്-ഷബാന ദമ്പതികളുടെ മകന്‍ സിനാന്‍(5) ആണ് മരിച്ചത്. ഓട്ടോയിടിച്ച് പരിക്കേറ്റ് മംഗളൂരു Kerala, kasaragod, Obituary, Accident, Autorikshaw, Baby, Child, Death, Accident: 5 years old baby dies
കാഞ്ഞങ്ങാട്: (www.kasargodvartha.com 15.12.2016) ഓട്ടോയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന 5 വയസുകാരന്‍ മരിച്ചു. അജാനൂര്‍ കൊത്തിക്കാലിലെ അബ്ദുല്‍ ലത്തീഫ്-ഷബാന ദമ്പതികളുടെ മകന്‍ സിനാന്‍(5) ആണ് മരിച്ചത്. ഓട്ടോയിടിച്ച് പരിക്കേറ്റ് മംഗളൂരു ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഞായറാഴ്ച വൈകിട്ടാണ് അപകടം. അജാനൂര്‍ ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ യുകെജി വിദ്യാര്‍ത്ഥിയാണ്.

ഉമ്മയ്ക്കും ബന്ധുക്കള്‍ക്കുമൊപ്പം ഓട്ടോയില്‍ കാഞ്ഞങ്ങാട് ടൗണില്‍ നിന്നും കൊത്തിക്കാലിലെ വീട്ടിലേക്ക് പോകും വഴി സാധനമെടുക്കാന്‍ വേണ്ടി കൊളവയലില്‍ ഓട്ടോ നിര്‍ത്തിയിരുന്നു. സിനാനെ ഓട്ടോയിലുണ്ടായിരുന്നവര്‍ക്കൊപ്പം നിര്‍ത്തി ഷബാന സാധനമെടുക്കാന്‍ പോയി. ഉമ്മയ്ക്ക് പിറകെ സിനാനും ഇറങ്ങി ഓടിയപ്പോള്‍ എതിരെ വന്ന മറ്റൊരു ഓട്ടോയിടിക്കുകയായിരുന്നു.

Kerala, kasaragod, Obituary, Accident, Autorikshaw, Baby, Child, Death, Accident-5-years-old-baby-dies


സാരമായി പരിക്കേറ്റ സിനാനെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ബുധനാഴ്ച രാത്രിയാണ് മരിച്ചത്. അജാനൂര്‍ പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി മാഹിന്റെ പേരക്കുട്ടിയാണ് സിനാന്‍.

Keywords: Kerala, kasaragod, Obituary, Accident, Autorikshaw, Baby, Child, Death, Accident-5-years-old-baby-dies