city-gold-ad-for-blogger

നിരോധിച്ച കടവില്‍ മണലെടുപ്പ്; പോലീസ് നാല് തോണികള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു

കാസര്‍കോട്: (www.kasargodvartha.com 12/12/2016) നിരോധിച്ച പുഴകടവില്‍ വന്‍തോതില്‍ മണലെടുപ്പ്. വിവരമറിഞ്ഞെത്തിയ പോലീസ് സംഘം കടവുകളില്‍ നിന്നും നാല് തോണികള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് തുരുത്തി പുഴയിലെ നിരോധിച്ച കടവുകളില്‍ നിന്നും മണലെടുക്കുന്ന വിവരമറിഞ്ഞെത്തിയ കാസര്‍കോട് ടൗണ്‍ എസ് ഐ അജിത്, അഡീഷണല്‍ എസ് ഐ അമ്പാടി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നാല് തോണികള്‍ പിടിച്ചെടുക്കുകയും നശിപ്പിക്കുകയുമായിരുന്നു.
നിരോധിച്ച കടവില്‍ മണലെടുപ്പ്; പോലീസ് നാല് തോണികള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു

പോലീസിനെ കണ്ടപ്പോള്‍ മണല്‍കടത്തുകാര്‍ ഓടിരക്ഷപ്പെടുകയാണുണ്ടായത്. തുരുത്തി പുഴയിലെ മണലെടുപ്പുകാരണം വന്‍ കുഴികള്‍ രൂപപ്പെടുകയും ഇതുമൂലം പുഴയില്‍ അപകടങ്ങള്‍ പെരുകുകയും ചെയ്ത സാഹചര്യത്തിലാണ് നാല് കടവുകളിലെ മണലെടുപ്പ് അധികൃതര്‍ നിരോധിച്ചത്.

Keywords: Kasaragod, Sand, Boat, Police, Kerala, Sands Boat, Police, 4 sand boat seized,  4 sand boats seized and destroyed

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia