Join Whatsapp Group. Join now!
Aster MIMS 10/10/2023

കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് മൂന്നര വയസുകാരന്‍ മരിച്ചു

പാലക്കുന്നില്‍ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് മൂന്നര വയസുകാരന്‍ മരിച്ചു. കോട്ടിക്കുളം പെട്രോള്‍ പമ്പിന് സമീപത്തെ പൊന്നക്കായ റൈസ് മില്‍ ഉടമ കെ എ സിദ്ദീഖ് - ഫൗസിയ Palakunnu, Accident, Kasaragod, Death, Child, Injured, Hospital, Family
പാലക്കുന്ന്: (www.kasargodvartha.com 16/12/2016) പാലക്കുന്നില്‍ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് മൂന്നര വയസുകാരന്‍ മരിച്ചു. കോട്ടിക്കുളം പെട്രോള്‍ പമ്പിന് സമീപത്തെ പൊന്നക്കായ റൈസ് മില്‍ ഉടമ കെ എ സിദ്ദീഖ് - ഫൗസിയ ദമ്പതികളുടെ മകന്‍ മിസ്ബാന്‍ ആണ് മരിച്ചത്.


വെള്ളിയാഴ്ച രാവിലെ പാലക്കുന്ന് ടൗണില്‍ വെച്ചായിരുന്നു അപകടം. സിദ്ദീഖിനും ഭാര്യയ്ക്കും, മറ്റൊരു മകന്‍ സമാസ് (എട്ട്) എന്നിവര്‍ക്കും പുറമെ, കാറിലുണ്ടായിരുന്ന സിദ്ദീഖിന്റെ അമ്മാവന്‍ കോട്ടിക്കുളത്തെ സി കെ അബ്ദുര്‍ റഹ് മാന്‍ (55), ഭാര്യ സാഹിന (50) എന്നിവര്‍ക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ മിസ്ബാനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഉച്ചയോടെ മരണപ്പെട്ടു.

മുണ്ട്യത്തടുക്കയില്‍ സ്വലാത്തില്‍ പങ്കെടുത്ത് മടങ്ങവെയാണ് കുടുംബം സഞ്ചരിച്ച ആള്‍ട്ടോ കാര്‍ അപകടത്തില്‍ പെട്ടത്.

Keywords: Palakunnu, Accident, Kasaragod, Death, Child, Injured, Hospital, Family, 3 and half year old boy dies in accident.