കാസര്‍കോട്: (www.kasargodvartha.com 16/12/2016) ബസില്‍ നിന്നും തെറിച്ചുവീണ് അബോധാവസ്ഥയില്‍ ആശുപത്രിയിലായിരുന്ന 18 കാരന്‍ മരിച്ചു. മധൂര്‍ ഹിദായത്ത് നഗറിലെ എസ് പി നഗറിനടുത്ത് താമസിക്കുന്ന മുഹമ്മദ് ഷരീഫിന്റെ മകന്‍ മുഹമ്മദ് ഹഫീസ് (18) ആണ് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചത്.
കാസര്‍കോട്ടെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തു വന്നിരുന്ന മുഹമ്മദ് ഹഫീസ് ഒന്നര മാസം മുമ്പാണ് ജോലിക്ക് പോകാനായി ബസില്‍ യാത്ര ചെയ്യുന്നതിനിടെ ചവിട്ടുപടിയില്‍ നിന്നും തെറിച്ച് റോഡിലേക്ക് വീണത്. വീഴ്ചയില്‍ റോഡരികിലെ ഇലക്ട്രിക് പോസ്റ്റില്‍ തലയിടിച്ച ഹഫീസ് ഇതുവരെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്.
Related News:
ബസില്‍ നിന്നും തെറിച്ചുവീണ പതിനെട്ടുകാരന്‍ ഒരുമാസത്തിലേറെയായി അബോധാവസ്ഥയില്‍; ചികിത്സാ സഹായം തേടി കുടുംബം

Keywords: Kasaragod, Kerala, Accident, Injured, Bus-accident, Youth, Death, Treatment, 18 year old dies after accident injury.