city-gold-ad-for-blogger

ഒന്നര കിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍ എക്‌സൈസ് പിടികൂടി

കാഞ്ഞങ്ങാട്: (www.kasargodvartha.com 19/12/2016) 'ഓപ്പറേഷന്‍ ഭായ്' യുടെ ഭാഗമായി എക്‌സൈസ് സംഘം നടത്തിയ മിന്നല്‍ പരിശോധനയില്‍ ഒന്നര കിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. മടിക്കൈ അമ്പലത്തറ സോളാര്‍ പാര്‍ക്ക് പരിസരം, കാഞ്ഞങ്ങാട് ടൗണിലായി വിവിധ ഇടങ്ങളില്‍ ഇതര സംസ്ഥാനക്കാര്‍ നടത്തുന്ന പാന്‍ വില്‍പ്പന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് എക്‌സൈസ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്.

അസി. എക്‌സൈസ് കമ്മീഷണറുടെ ചുമതലയുള്ള സി.ഐ ബാലചന്ദ്രന്‍, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ രഞ്ജിത്ത് ബാലന്‍, പ്രേമരാജന്‍, പ്രിവന്റീവ് ഓഫീസര്‍ എന്‍ ജി രഘുനാഥന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷാഹുല്‍ ഹമീദ്, ജോസഫ് അഗസ്ത്യന്‍, ഉണ്ണികൃഷണന്‍, വിജയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്.

ഒന്നര കിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍ എക്‌സൈസ് പിടികൂടി

Keywords:  Kasaragod, Kerala, Kanhangad, Excise officers, Pan masala, 1.5 Kg Tobacco products seized.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia