city-gold-ad-for-blogger
Aster MIMS 10/10/2023

വിവാഹം നടക്കാനിരിക്കെ കാണാതായ ഗള്‍ഫുകാരനെ കൊല്ലൂരിലെ ലോഡ്ജില്‍ കണ്ടെത്തി

ചന്തേര: (www.kasargodvartha.com 20/08/2016) തിങ്കളാഴ്ച വിവാഹം നടക്കാനിരിക്കെ കാണാതായ ഗള്‍ഫുകാരനായ പ്രതിശ്രുത വരനെ  കൊല്ലൂരിലെ ലോഡ്ജില്‍ കണ്ടെത്തി. ചന്തേരയിലെ വി കാര്‍ത്യായനിയുടെ മകന്‍ കുട്ടന്‍ എന്ന വി. രഞ്ജിത്തി (28) നെയാണ് കൊല്ലൂരിലെ എം എന്‍ ലോഡ്ജില്‍ കണ്ടെത്തിയത്.

കൊല്ലൂര്‍ പോലീസിന്റെ സഹായത്തോടെയാണ് രഞ്ജിത്തിനെ ലോഡ്ജില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 15നാണ് കണ്ണൂരിലെ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണെന്ന് പറഞ്ഞ് രഞ്ജിത്ത് വീട്ടില്‍ നിന്നും ഇറങ്ങിയത്. പിന്നീട് തിരിച്ചുവരാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. യുവാവിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.

യുവാവ് തിരുവനന്തപുരത്തുള്ളതായി വ്യക്തമായതിനെതുടര്‍ന്ന് പോലീസ് അവിടേക്ക് തിരിച്ചിരുന്നുവെങ്കിലും പിന്നീട് ടവര്‍ ലൊക്കേഷന്‍ കൊല്ലൂരിലാണെന്ന് കണ്ടെത്തുകയും കൊല്ലൂര്‍ പോലീസിന്റെ സഹായത്തോടെ യുവാവിനെ തടഞ്ഞുവെക്കുകയുമായിരുന്നു. വിവരമറിഞ്ഞ് പോലീസും ബന്ധുക്കളും കൊല്ലൂരിലേക്ക് തിരിച്ചിട്ടുണ്ട്. അതിനിടെ പ്രതിശ്രുത വരന്‍ മുങ്ങിയതിനെതുടര്‍ന്ന് മാണിയാട്ടെ വധുവിന്റെ വീട്ടുകാര്‍ വിവാഹത്തില്‍നിന്നും പിന്മാറിയതായി അറിയിച്ചതായാണ് സൂചന.
വിവാഹം നടക്കാനിരിക്കെ കാണാതായ ഗള്‍ഫുകാരനെ കൊല്ലൂരിലെ ലോഡ്ജില്‍ കണ്ടെത്തി


Keywords:  Kasaragod, Kerala, Youth, Wedding, Lodge, Missing, Police, Case, investigation, Missing youth found in Kollur lodge with a woman.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL