Join Whatsapp Group. Join now!
Aster MIMS 10/10/2023

തിങ്കളാഴ്ച വിവാഹം നടക്കാനിരിക്കെ ഗള്‍ഫുകാരനായ പ്രതിശ്രുത വരനെ കാണാതായി

തിങ്കളാഴ്ച വിവാഹം നടക്കാനിരിക്കെ ഗള്‍ഫുകാരനായ പ്രതിശ്രുത വരനെ കാണാതായതായി പരാതി. ചന്തേരയിലെ വി.കാര്‍ത്യായനിയുടെ മകന്‍ വി. രഞ്ജിത്തി (28)നെയാണ്Kasaragod, Kerala, chandera, Missing, Police, Investigation, Youth goes missing.
ചന്തേര: (www.kasargodvartha.com 19/08/2016) തിങ്കളാഴ്ച വിവാഹം നടക്കാനിരിക്കെ ഗള്‍ഫുകാരനായ പ്രതിശ്രുത വരനെ കാണാതായതായി പരാതി. ചന്തേരയിലെ വി.കാര്‍ത്യായനിയുടെ മകന്‍ വി. രഞ്ജിത്തി (28)നെയാണ് കാണാതായത്. തെക്കേമാണിയാട്ടെ ഒരു യുവതിയുമായി രഞ്ജിത്തിന്റെ വിവാഹം നിശ്ചയിച്ചിരുന്നു. തിങ്കളാഴ്ചയാണ് വിവാഹം നടക്കേണ്ടത്.

ഓഗസ്റ്റ് 15ന് കണ്ണൂരിലെ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണെന്ന് പറഞ്ഞാണ് രഞ്ജിത്ത് വീട്ടില്‍ നിന്നും ഇറങ്ങിയത്. പിന്നീട് തിരിച്ചുവരാത്തതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. പിന്നീട് അമ്മാവന്‍ വി. മധു ചന്തേര പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രഞ്ജിത്തിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ തിരുവനന്തപുരത്താണെന്ന് കണ്ടതിനെ തുടര്‍ന്ന് പോലീസ് അന്വേഷണത്തിനായി തിരുവനന്തപുരത്തേക്ക് പോയിട്ടുണ്ട്.
Kasaragod, Kerala, chandera, Missing, Police, Investigation, Youth goes missing.

Keywords: Kasaragod, Kerala, chandera, Missing, Police, Investigation, Youth goes missing.