ചീമേനി: (www.kasargodvartha.com 31/10/2015) കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ യു ഡി എഫ് വനിതാ സ്ഥാനാര്‍ത്ഥിയെ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയതായി പരാതി. പഞ്ചായത്തിലെ ഒന്നാംവാര്‍ഡ് യു ഡി എഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കുഴക്കോട്ടെ കെ ബിന്ദുവിനെയാണ് ഭീഷണിപ്പെടുത്തിയത്.
വെള്ളിയാഴ്ച രാവിലെ 10 മണിയോടെ ക്ലായിക്കോട്ടാണ് സംഭവം. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി വീടുകള്‍ കയറിയിറങ്ങുകയായിരുന്ന ബിന്ദുവിനെ സ്ത്രീകള്‍ ഉള്‍പെടെയുള്ള സി പി എം പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. സംഭവത്തില്‍ ഗംഗാധരന്‍, സുമതി, ലീല, ഗിരിജ, ബാബു തുടങ്ങിയവര്‍ക്കെതിരെ ചീമേനി പോലീസ് കേസെടുത്തു.
Keywords: Cheemeni, Kasaragod, Election-2015, Threatening, Kerala, Case against LDF workers