city-gold-ad-for-blogger
Aster MIMS 10/10/2023

കുടുംബത്തിലെ അഞ്ചുപേരെ കാണാതായ സംഭവത്തില്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെ അന്വേഷണം ഊര്‍ജിതം

ബദിയടുക്ക: (www.kasargodvartha.com 22/05/2015) പതിനഞ്ചുകാരിയടക്കം ഒരുകുടുംബത്തിലെ അഞ്ചുപേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ സംഭത്തില്‍ ബദിയഡുക്ക പോലീസ് ഒടുവില്‍ കേസെടുത്തു. സൈബര്‍ സെല്ലുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമാക്കി. കാസര്‍കോട് സി.ഐ. പി.കെ. സുധാകരന്‍ ആണ് കേസ് ഏറ്റെടുത്തത്.

കുംബഡാജെ ബലക്കളയിലെ ഭട്ട്യനായിക്-ചന്ദ്രാവതി ദമ്പതികളുടെ മകള്‍ പ്രേമ (20), സഹോദരി രമ്യ (15), പ്രേമയടെ ഭര്‍ത്താവ്് ബദിയടഡുക്ക കുണ്ടാലുമൂലയിലെ ഉദയന്‍ (32), മക്കളായ ശ്രീജിത്ത് (നാല്), സംഗീത (രണ്ട്) എന്നിവരെയാണ് ഒരാഴ്ച മുമ്പ് കാണാതായത്. ഇതു സംബന്ധിച്ച് പ്രേമയുടെ മാതാവ് ചന്ദ്രാവതി ബദിയഡുക്ക പോലീസില്‍ രണ്ട് തവണ പരാതി നല്‍കിശേഷമാണ് പോലീസ് കേസെടുക്കാന്‍ തയ്യാറായത്.

പ്രേമയും ഉദയനും ഉപയോഗിച്ചുവന്നിരുന്ന രണ്ട് മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ് ചെയ്തനിലയിലായിരുന്നു. സ്വിച്ച് ഓഫ് ചെയ്യുന്നതിന് മുമ്പ് ഫോണുകളിലേക്ക് വന്നതും പോയതുമായ കോളുകള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് പരിശോധിച്ചുവരികയാണ്.

രമ്യയും പ്രേമയും ഇളയമകള്‍ സംഗീതയേയും കൂട്ടി കാട്ടുകുക്കെ സ്‌കൂളിലേക്ക് എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോയതായിരുന്നു. ഇവരെ കാണാത്തതിനെതുടര്‍ന്ന് ഉദയം മകന്‍ ശ്രീജിത്തിനേയുംകൂട്ടി ഇവരെ തേടിയിറങ്ങുകയും ചെയ്തു. രാത്രിയായിട്ടും ഇവരാരും തിരിച്ചുവരാത്തതിനെതുടര്‍ന്ന് പിറ്റേദിവസം തന്നെ ചന്ദ്രാവതി ബദിയഡുക്ക പോലീസില്‍ പരാതി നല്‍കിയിരുന്നു.

എന്നാല്‍ ഇവരെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ പോലീസ് കേസെടുത്തില്ലെന്നാണ് പറയുന്തന്. പിന്നീട് വീണ്ടും ചന്ദ്രാവതി പരാതിയുമായി എത്തിയതിനെതുടര്‍ന്നാണ് ഒരാഴ്ചകഴിഞ്ഞ് പോലീസ് കേസെടുത്തത്.
കുടുംബത്തിലെ അഞ്ചുപേരെ കാണാതായ സംഭവത്തില്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെ അന്വേഷണം ഊര്‍ജിതം

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Related News:
15 കാരിയായ പെണ്‍കുട്ടിയടക്കം കുടുംബത്തിലെ അഞ്ചുപേരെ ദുരൂഹസാഹചര്യത്തില്‍ കാണാതയായി
Keywords : Police, Cyber Cell, Missing, Badiyadukka, Kasaragod, Kerala, Police, Complaint, Family, 5 members family went missing.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL