city-gold-ad-for-blogger

മുജീബ് പട്ളയുടെ കാര്‍ട്ടൂണ്‍ പ്രദര്‍ശനം കാണികളുടെ മനം കവര്‍ന്നു

മംഗലാപുരം: (www.kasargodvartha.com 02.04.2014) മാര്‍ച്ച് 30ന് മംഗലാപുരം സിറ്റി സെന്‍ട്രല്‍ മാളില്‍ സംഘടിപ്പിച്ച സൂപ്പര്‍ സോള്‍സ് ഷോയില്‍  യുവ കാര്‍ട്ടൂണിസ്റ്റ് മുജീബ് പട്ളയുടെ കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം ശ്രദ്ധേയമായി. നൂറു കണക്കിനു പേരാണ് പ്രദര്‍ശനം കാണാനെത്തിയത്.

മുജീബ് കാസര്‍കോട് മധൂര്‍ പട്ള സ്വദേശിയാണ്.  നാടകം, സ്‌കിറ്റ് എന്നിവയ്‌ക്കൊപ്പമാണ് മുജീബ് പട്ളയുടെ കാര്‍ട്ടൂണ്‍ പ്രദര്‍ശനവും സിറ്റി സെന്‍ട്രല്‍ മാളില്‍ അരങ്ങേറിയത്. കാഴ്ചക്കാരുടെ മനം കവര്‍ന്ന കാര്‍ട്ടൂണുകള്‍ അധികവും കാലികപ്രസക്തവും രാഷ്ട്രീയസാമൂഹികദേശീയ വിഷയങ്ങള്‍ ആസ്പദമാക്കിയവയുമാണ്.

ഏതാനും വരകള്‍ കൊണ്ടും കുറിക്കുകൊള്ളുന്ന ചുരുക്കം വാക്കുകള്‍ കൊണ്ടും  സാമൂഹിക പ്രശ്‌നങ്ങളുമായി സംവദിക്കുന്നതാണ് മുജീബിന്റെ കാര്‍ട്ടൂണുകള്‍. തന്റെ കഴിവ് സമൂഹത്തിനു വേണ്ടി വിനിയോഗിക്കുന്ന ഈ കലാകാരനെ പ്രദര്‍ശനം കാണാനെത്തിയവര്‍ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടി.
മുജീബ് പട്ളയുടെ കാര്‍ട്ടൂണ്‍ പ്രദര്‍ശനം കാണികളുടെ മനം കവര്‍ന്നു

മുജീബ് പട്ളയുടെ കാര്‍ട്ടൂണ്‍ പ്രദര്‍ശനം കാണികളുടെ മനം കവര്‍ന്നു

മുജീബ് പട്ളയുടെ കാര്‍ട്ടൂണ്‍ പ്രദര്‍ശനം കാണികളുടെ മനം കവര്‍ന്നു

മുജീബ് പട്ളയുടെ കാര്‍ട്ടൂണ്‍ പ്രദര്‍ശനം കാണികളുടെ മനം കവര്‍ന്നു

മുജീബ് പട്ളയുടെ കാര്‍ട്ടൂണ്‍ പ്രദര്‍ശനം കാണികളുടെ മനം കവര്‍ന്നു

മുജീബ് പട്ളയുടെ കാര്‍ട്ടൂണ്‍ പ്രദര്‍ശനം കാണികളുടെ മനം കവര്‍ന്നു

മുജീബ് പട്ളയുടെ കാര്‍ട്ടൂണ്‍ പ്രദര്‍ശനം കാണികളുടെ മനം കവര്‍ന്നു

മുജീബ് പട്ളയുടെ കാര്‍ട്ടൂണ്‍ പ്രദര്‍ശനം കാണികളുടെ മനം കവര്‍ന്നു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Cartoon, Mujeeb Patla, Mangalore, Central Mall, Madhur, Drama, Mujeeb Patla's cartoons Highlight Super Souls Show.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia