മ­­ദ്യ നി­രോധ­നം ആവ­ശ്യ­പ്പെ­ട്ട് എസ്.എ­സ്.എഫ്. ബി­വ­റേജ­സ് ഔ­ട്ട്‌­ല­റ്റു­കള്‍ ഉ­പ­രോ­ധി­ച്ചു

 Kasaragod, SSF, Kerala, Busstand, Liqour, Protest, Outlet, SSF Protest


കാസര്‍­കോട്: കേ­ര­ള­ത്തില്‍ സ­മ്പൂര്‍­ണ മ­ദ്യ നി­രോധ­നം ന­ട­പ്പി­ലാ­ക്ക­ണ­മെ­ന്നാവ­ശ്യ­പ്പെ­ട്ട് എ­സ്.എ­സ്.എ­ഫ്. സംസ്ഥാ­ന വ്യാ­പ­ക­മാ­യി ബി­വ­റേജ­സ് ഔ­ട്ട്‌­ല­റ്റു­കള്‍ ഉ­പ­രോ­ധി­ച്ചു. കാസര്‍­കോ­ട് പുതി­യ ബ­സ്സ്റ്റാന്‍­ഡ് പ­രി­സര­ത്ത് നി­ന്ന് പ്ര­ക­ട­ന­മാ­യെ­ത്തിയ എ­സ്.എ­സ്.എ­ഫ്. പ­വര്‍­ത്ത­കര്‍ ഐ.സി. ഭ­ണ്ഡാ­രി റോ­ഡി­ലെ ഔ­ട്ട് ലെ­റ്റി­ലെ വില്‍­പ­ന ത­ട­ഞ്ഞു.

മ­ദ്യ ഉ­പ­യോ­ഗ­ത്തി­ന്റെ പ്ര­ത്യാ­ഘാ­ത­ങ്ങള്‍ വി­ളി­ച്ചോ­തു­ന്ന­താ­യി­രു­ന്നു ഉ­പ­രോ­ധ­ത്തി­ന് മു­ന്നോ­ടി­യാ­യി ന­ട­ന്ന പ്ര­ക­ടനം. യു­വ ത­ല­മു­റ­യില്‍ വര്‍­ധി­ച്ച് വ­രു­ന്ന മ­ദ്യ ഉ­പ­യോ­ഗം കു­റ­ക്കു­വാന്‍ ശ­ക്തമായ ബോ­ധ­വല്‍­ക്ക­ര­ണ പ്ര­വര്‍­ത്ത­ന­ങ്ങ­ളു­ടെ തു­ട­ക്ക­മാ­യാ­ണ് സ­മരം. മ­ദ്യ നി­രോധ­നം ന­ട­പ്പി­ലാ­ക്കും വ­രെ ശ­ക്തമാ­യ സ­മ­ര പ­രി­പാ­ടി­കള്‍ തു­ട­രുമെ­ന്ന് എസ്.എ­സ്.എ­ഫ്. നേ­താ­ക്കള്‍ അ­റി­യി­ച്ചു.

റ­വ­ന്യു വ­രു­മാ­ന­ത്തി­ന്റെ പേ­രില്‍ മ­ദ്യ ഉ­പ­യോ­ഗം സര്‍­ക്കാര്‍ പ്രോ­ത്സാ­ഹി­പ്പി­ക്കു­ക­യാ­ണെന്ന് സമ­രം ഉ­ദ്­ഘാട­നം ചെ­യ്­ത് എ­സ്.എ­സ്.എ­ഫ്. സംസ്ഥാ­ന അസി. പ്രസിഡന്റ് മൂ­സ സ­ഖാ­ഫി ക­ള­ത്തൂര്‍ അ­ഭി­പ്രാ­യ­പ്പെട്ടു. മ­ല­യാ­ളി­യെ മ­ദ്യ­ത്തില്‍ മു­ക്കിക്കൊല്ലു­ന്ന ന­യം സര്‍­ക്കാര്‍ അ­വ­സാ­നി­പ്പി­ക്ക­ണം. റ­വ­ന്യു വ­രു­മാ­ന­ത്തി­ന്റെ പ­തി­ന്മട­ങ്ങ് പ്ര­ത്യാ­ഘാ­ത­ങ്ങ­ളാ­ണ് സ­ര്‍­ക്കാര്‍ ക­ണ്ടി­ല്ലെ­ന്ന് ന­ടി­ക്കു­ന്നത്. വര്‍­ധി­ച്ച് വ­രു­ന്ന വാ­ഹ­ന അ­പ­ക­ട­ങ്ങ­ളു­ടേയും കു­റ്റ­കൃ­ത്യ­ങ്ങ­ളു­ടേയും പ്രധാ­ന ഹേ­തു മ­ദ്യ­മാ­ണ് -അ­ദ്ദേ­ഹം ചൂ­ണ്ടി­ക്കാ­ട്ടി.

യോ­ഗ­ത്തില്‍ ജില്ലാ പ്ര­സിഡന്റ് അ­ബ്ദുര്‍ റ­സാ­ഖ് സ­ഖാ­ഫി അ­ധ്യ­ക്ഷ­ത വ­ഹിച്ചു. എ­സ്.വൈ.എ­സ്. നേ­താ­ക്കളാ­യ പ­ള്ള­ങ്കോ­ട് അ­ബ്ദുല്‍ ഖാ­ദര്‍ മ­ദനി, സു­ലൈ­മാന്‍ ക­രി­വെ­ള്ളൂര്‍, അ­ഷ്‌­റ­ഫ് ക­രി­പ്പോടി, ഹ­സ്­ബു­ല്ലാ­ഹ് ത­ളങ്ക­ര പ്ര­സം­ഗി­ച്ചു.

സു­ന്നീ സെന്റര്‍ പ­രി­സര­ത്ത് നി­ന്നാ­രം­ഭി­ച്ച പ്ര­ക­ട­ന­ത്തി­ന് ജില്ലാ നേ­താ­ക്കളാ­യ അ­ബ്ദുര്‍ റ­സാ­ഖ് സ­ഖാ­ഫി കോ­ട്ട­ക്കുന്ന്, റ­ഫീ­ഖ് സ­ഖാ­ഫി ചേ­ടി­ക്കുണ്ട്, അ­ബ്ദുര്‍ റ­ഹീം സ­ഖാ­ഫി ചി­പ്പാര്‍, സി­ദ്ദീ­ഖ് പൂ­ത്ത­പ്പലം, ഫാ­റൂ­ഖ് കു­ബ­ണൂര്‍, ജ­മാ­ലു­ദ്ദീന്‍ സ­ഖാ­ഫി ആ­ദൂര്‍ നേ­തൃത്വം നല്‍കി. ജാ­ഫര്‍ സി.എന്‍. സ്വാഗ­തം പ­റഞ്ഞു.

 Kasaragod, SSF, Kerala, Busstand, Liqour, Protest, Outlet, SSF Protest
 Kasaragod, SSF, Kerala, Busstand, Liqour, Protest, Outlet, SSF Protest


Keywords: Kasaragod, SSF, Kerala, Busstand, Liqour, Protest, Outlet, SSF Protest against liquor sale

Post a Comment

Previous Post Next Post