Join Whatsapp Group. Join now!
Aster mims 04/11/2022

ബാറില്‍ സൗഹ്യദം സ്ഥാപിച്ച് ബസ്സുടമയുടെ പത്തരപവന്‍ സ്വര്‍ണം കവര്‍ന്നു

കാസര്‍കോട്: ബാറില്‍വെച്ച് സൗഹൃദം സ്ഥാപിച്ച് കൂടെ കൂടിയ ആള്‍ ബസ്സുടമയുടെ പത്തര പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 50,000 രൂപയും കവര്‍ന്നു. ബസ്സുടമയായ പനയാല്‍ കോട്ടപ്പാറയിലെ ബാലകൃഷ്ണനെ(50യാണ് മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തി ബോധം കെടുത്തി കവര്‍ച്ച നടത്തിയത്. അബോധാവസ്ഥയിലായ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച സന്ധ്യയോടെ ബീച്ച് റോഡിലെ ബാറില്‍ കയറിയ ബാലകൃഷ്ണനെ സൗഹ്യദം നടിച്ചെത്തിയ യുവാവ് ബാറിലെ എ.സി മുറിയിലേക്ക് കൊണ്ടുപോയി സല്‍ക്കരിക്കുകയായിരുന്നു. ബാലകൃഷ്ണന്‍ ടോയ്‌ലറ്റില്‍ പോയ സമയം യുവാവ് മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തുകയായിരുന്നെന്ന് പറയുന്നു. മദ്യം കഴിച്ച ബാലകൃഷ്ണന്‍ അബോധാവസ്ഥയിലാകുകയും കവര്‍ച്ചയ്ക്കിരയാവുകയുമായിരുന്നു. കഴുത്തിലുണ്ടായിരുന്ന എട്ടു പവന്‍ സ്വര്‍ണ്ണമാലയും രണ്ടര പവന്‍ വരുന്ന രണ്ട് സ്വര്‍ണ്ണമോതിരങ്ങളും പാന്‍സിന്റെ കീശയിലുണ്ടായിരുന്ന 50,000 രൂപയുമാണ് നഷ്ടപ്പെട്ടത്. ബസ്സ് അറ്റകുറ്റ പണിക്കായി വര്‍ക്ക്‌ഷോപ്പിലായതിനാല്‍ അതിനുള്ള പണമാണ് കൈയ്യിലുണ്ടായിരുന്നത്. ബി.എസ്.എന്‍.എലിലാണ് ജോലി ചെയ്യുന്നതെന്ന് പറഞ്ഞാണ് യുവാവ് പരിചയപ്പെട്ടതെന്ന് ബാലകൃഷ്ണന്‍ പറയുന്നു. ബസ്സുടമയെ വീട്ടുകാര്‍ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് ബാറില്‍ അബോധാവസ്ഥയില്‍ കഴിയുന്നതായി ബാര്‍ ജീവനക്കാര്‍ അറിയിച്ചത്. തുടര്‍ന്ന് ബന്ധുക്കളെത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ബാറിലെ സീസി ക്യാമറയില്‍ യുവാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ടാവുമെന്ന് പോലീസ് കരുതുന്നു. ടൗണ്‍ പോലീസ് അന്വേഷണമാരംഭിച്ചു.

Kasaragod: Kasaragod, Robbery, Bus owner

Post a Comment