city-gold-ad-for-blogger
Aster MIMS 10/10/2023

നീലേശ്വരം നഗരസഭയില്‍ തീരദേശ വാര്‍ഡുകളോട് അവഗണന; നാട്ടുകാര്‍ പോസ്റ്റിനു കീഴെ പന്തം കൊളുത്തി പ്രതിഷേധിച്ചു, 10 ദിവസത്തിനകം തെരുവു വിളക്കു കത്തിക്കുമെന്ന് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പോഴ്‌സണ്‍

നീലേശ്വരം: (www.kasaragodvartha.com 06.01.2020) നീലേശ്വരം നഗരസഭയില്‍ തീരദേശ വാര്‍ഡുകളോട് നഗരസഭ കാണിക്കുന്ന അവഗണനയ്‌ക്കെതിരെ നാട്ടുകാരും കൗണ്‍സിലര്‍മാറും പ്രതിഷേധവുമായി രംഗത്തു വന്നു. തീരദേശ വാര്‍ഡുകളായ 26, 27,28 വാര്‍ഡുകളോടാണ് നഗരസഭ അവഗണന കാണിക്കുന്നതെന്നാണ് പരാതി. മാസങ്ങളായി ഈ പ്രദേശത്തെ തെരുവു വിളക്കുകളൊന്നും കത്തുന്നില്ല. നേരത്തെ കരാര്‍ ഏറ്റെടുത്തവര്‍ ശരിയായ രീതിയില്‍ ജോലി ചെയ്യാത്തതിനാല്‍ അവരെ ഒഴിവാക്കി കൊണ്ട് കുടുംബശ്രീക്കാണ് തെരുവു വിളക്കിന്റെ കരാര്‍ നല്‍കിയത്. കലോത്സവമായതിനാല്‍ ടൗണുകളിലെ വാര്‍ഡുകളില്‍ തെരുവു വിളക്കു കത്തിക്കാനാണ് പ്രഥമ പരിഗണന നല്‍കിയത്. കലോത്സവം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും തീരദേശ വാര്‍ഡുകളിലെ തെരുവു വിളക്കുകള്‍ കത്തിക്കാത്തതു കൊണ്ടാണ് നാട്ടുകാര്‍ പോസ്റ്റുകളില്‍ പന്തം കൊളുത്തിയത്.

പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയോട് പലതവണ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ലെന്ന് 26-ാം വാര്‍ഡ് കൗണ്‍സിലറായ ആഇഷയും 27-ാം വാര്‍ഡു കൗണ്‍സിലര്‍ ബീനയും 28-ാം വാര്‍ഡു കൗണ്‍സിലര്‍ റഷീദയും കാസര്‍കോട് വാര്‍ത്തോയോട് പറഞ്ഞു. അതേസമയം തൊട്ടടുത്ത 25-ാം വാര്‍ഡ് കൗണ്‍സിലര്‍ പ്രകാശന്‍ നഗരസഭയുടെ സേവനം കാത്തു നില്‍ക്കാതെ സ്വന്തം നിലയ്ക്കു തന്നെ നാട്ടുകാരുമായി സഹകരിച്ച് തെരുവു വിളക്ക് കത്തിച്ചിരുന്നു. അതുകൊണ്ടു തന്നെ ഈ വാര്‍ഡുകളിലെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിട്ടില്ല. തീരദേശത്ത് ഓട്ടോമാറ്റിക് ലൈറ്റുകളായതിനാല്‍ അവ കിട്ടാന്‍ പ്രയാസമായതിനാലാണ് പ്രവര്‍ത്തി വൈകുന്നതെന്ന് പൊതുമരാമത്ത് സ്റ്റാന്‍ിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സന്ധ്യ പ്രതികരിച്ചു. ഇപ്പോള്‍ ഓട്ടോമാറ്റിക് ലൈറ്റുകള്‍ എത്തിയിട്ടുണ്ട്. ലൈന്‍മാന്മാരില്‍ പലരും ശബരിമല ദര്‍ശനത്തിന് പോയതിനാലാണ് ലൈറ്റുകള്‍ പുന;സ്ഥാപിക്കുന്ന കാര്യത്തില്‍ കാലതാമസമുണ്ടായതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പത്തു ദിവസത്തിനകം എല്ലാ വാര്‍ഡുകളിലും വെളിച്ചമെത്തിക്കുമെന്നും അവര്‍ പറഞ്ഞു. 22 വാര്‍ഡുകളിലെ തെരുവു വിളക്കുകള്‍ കത്തിച്ചിട്ടുണ്ട്. ഇനി ബാക്കി പത്തു വാര്‍ഡുകളില്‍ മാത്രമാണ് തെരുവുവിളക്കുകള്‍ കത്തിക്കാനുള്ളതെന്നും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.

നീലേശ്വരം നഗരസഭയില്‍ തീരദേശ വാര്‍ഡുകളോട് അവഗണന; നാട്ടുകാര്‍ പോസ്റ്റിനു കീഴെ പന്തം കൊളുത്തി പ്രതിഷേധിച്ചു, 10 ദിവസത്തിനകം തെരുവു വിളക്കു കത്തിക്കുമെന്ന് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പോഴ്‌സണ്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kasaragod, Kerala, news, Neeleswaram, Protest, No Street lights in Neeleshwaram; Natives protested

  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL