City Gold
news portal
» » » » » » » പത്താം ക്ലാസ് പാസാകുന്ന കുട്ടികള്‍ക്ക് ബൈക്കിന് പകരം രക്ഷിതാക്കള്‍ ഡിക്ഷ്‌നറി വാങ്ങി നല്‍കണം: ഡി വൈ എസ് പി പി കെ സുധാകരന്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 16.01.2020) കൊച്ചിന്‍ കലാഭവനുമായി സഹകരിച്ച് മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന 'സഹയാത്രികര്‍ക്ക് സ്‌നേഹപൂര്‍വ്വം' പരിപാടി കാണാന്‍ ജനങ്ങള്‍ തടിച്ചുകൂടുന്നു. സംഗീതവും കലയും ദൃശ്യാവിഷ്‌ക്കരണവും കോര്‍ത്തിണക്കിയാണ് ട്രാഫിക്ക് ബോധവത്കരണത്തിന് കൊച്ചിന്‍ കലാഭവന്‍ ഇറങ്ങിയത്. 13 ന് കണ്ണൂരില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത സഹയാത്രികര്‍ക്ക് സ്‌നേഹപൂര്‍വ്വം പരിപാടി ആസ്വാദകര്‍ക്ക് നവ്യാനുഭവമാണ് സമ്മാനിക്കുന്നത്.

കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് എത്തിയ പരിപാടിയുടെ അവതരണം കാഞ്ഞങ്ങാട് ഡി വൈ എസ് പി പി കെ സുധാകരന്‍ ഉദ്ഘാടനം ചെയ്തു. പത്താം ക്ലാസ് പാസാകുന്ന കുട്ടികള്‍ക്ക് ബൈക്കിന് പകരം ഡിക്ഷ്‌നറിയും പേനയും വാങ്ങി നല്‍കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് കാഞ്ഞങ്ങാട് ഡി വൈ എസ് പി പി കെ സുധാകരന്‍ പറഞ്ഞു. കുട്ടികള്‍ ഓടിക്കുന്ന ബൈക്കുകളാണ് കൂടുതലായി വാഹനാപകടങ്ങള്‍ ഉണ്ടാക്കുന്നത്. തീരദേശ മേഖലയിലെ യുവാക്കള്‍ അധികവും എം ഡി എം എ പോലുള്ള അപകടകാരിയായ മയക്കുമരുന്നിന് അടിമകളായാണ് ബൈക്കുകള്‍ ഓടിക്കുന്നത്. വാഹനങ്ങളുടെ തകരാറോ റോഡിന്റെ തകര്‍ച്ചയോ അല്ല, ഇത്തരക്കാരുടെ അശ്രദ്ധയും അഹങ്കാരവുമാണ് ഭൂരിഭാഗം അപകടങ്ങള്‍ക്കും കാരണമാകുന്നത്.


രണ്ടര ലക്ഷത്തിന്റെ ഫാഷന്‍ ബൈക്കായ 'മരണവണ്ടി'കളാണ് ഇപ്പോള്‍ ഇറങ്ങുന്നത്. ഇതോടിച്ചാല്‍ മരണം ഉറപ്പാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് തന്നെ പറയുന്നു. ജീവന്‍ സംരക്ഷിക്കണമെന്ന തോന്നലുണ്ടായാല്‍ അപകടം കുറയും. ഭക്ഷണം നല്‍കുന്നതിനേക്കാള്‍ തുകയാണ് സര്‍ക്കാര്‍ വാഹനാപകടങ്ങള്‍ കുറക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചിലവഴിക്കുന്നതെന്നും ഡി വൈ എസ് പി സുധാകരന്‍ പറഞ്ഞു. കലാഭവന്‍ ഇസ്ഹാഖിന്റെ ഗാനത്തോടെയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് അപകടങ്ങളുടെയും അപകടങ്ങള്‍ തടയാന്‍ സ്വീകരിക്കേണ്ടുന്ന മാര്‍ഗങ്ങളെ കുറിച്ചും വാഹനം ഓടിക്കുമ്പോള്‍ പാലിക്കേണ്ടുന്ന നിയമങ്ങളെ കുറിച്ചും ദൃശ്യാവിഷ്‌ക്കാരം നടത്തി. കലാഭവന്‍ രാജേഷ് പരിപാടി വിശദീകരിച്ചു. എം വി ഐമാരായ അനില്‍കുമാര്‍, ടി വൈകുണ്ഠന്‍, പി വി പ്രഭാകരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

സഹയാത്രികര്‍ക്ക് സ്‌നേഹപൂര്‍വ്വം പരിപാടി കാഞ്ഞങ്ങാട് ഡിവൈ എസ് പി പി കെ സുധാകരന്‍ ഉദ്ഘാടനം ചെയ്യുന്നു.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Kanhangad, DYSP, DYSP PK Sudhakaran on Minor driving
  < !- START disable copy paste -->   

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date