city-gold-ad-for-blogger
Aster MIMS 10/10/2023

കുറ്റിക്കാടുകള്‍ നിറഞ്ഞ് ആളനക്കമില്ലാതെ മധൂരിലെ ചില്‍ഡ്രന്‍സ് പാര്‍ക്ക്

മധൂര്‍: (www.kasargodvartha.com 29.11.2019) കുറ്റിക്കാടുകള്‍ നിറഞ്ഞ് ആളനക്കമില്ലാതെ മധൂരിലെ ചില്‍ഡ്രന്‍സ് പാര്‍ക്ക്. അകം നിറയെ കുറ്റിക്കാടുകളും കരിയിലകളും നിറഞ്ഞിട്ടും പഞ്ചായത്ത് അധികൃതര്‍ കണ്ടില്ലെന്ന മട്ടില്‍ അവഗണിക്കുകയാണ്.

മധൂര്‍ പഞ്ചായത്ത് കുട്ടികള്‍ക്കായി പണിത ഏക പാര്‍ക്കാണിത്. വൃത്തിയായി സൂക്ഷിക്കുക, ഇവിടെ തുപ്പരുത്, പ്ലാസ്റ്റിക് സഞ്ചികള്‍ എറിയരുത് എന്നൊക്കെ തേഞ്ഞുമാഞ്ഞു പോയ ബോര്‍ഡ് കാണാമെങ്കിലും അകം നിറയെ വൃത്തിഹീനമായി കിടക്കുകയാണ്.

കുറ്റിക്കാടുകള്‍ നിറഞ്ഞ് ആളനക്കമില്ലാതെ മധൂരിലെ ചില്‍ഡ്രന്‍സ് പാര്‍ക്ക്

ഭരണ സിരാകേന്ദ്രത്തിന് തൊട്ടടുത്തു തന്നെയാണ് ചിന്നാരി എന്ന പേരിലുള്ള പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്ത് ഓഫിസിന്റെ ഒരു മതിലിനപ്പുറത്താണ് ഈ പാര്‍ക്ക്. പഞ്ചായത്ത് ഓഫിസില്‍ ദിവസവും കയറിയിറങ്ങുന്ന ഭരണാധികാരികളും പഞ്ചായത്ത് അംഗങ്ങളും ഉദ്യോഗസ്ഥരും പാര്‍ക്ക് കണ്ടില്ലെന്ന മട്ടില്‍ കടന്നുപോവുകയാണ്. ഭരണപക്ഷവും പ്രതിപക്ഷവും ഇക്കാര്യത്തില്‍ വ്യത്യാസമില്ല.

അവധി ദിവസങ്ങളിലും മറ്റും പല അമ്മമാരും കുട്ടികളെയും കൂട്ടി പാര്‍ക്കിലെത്തി നിരാശയോടെ തിരിച്ചുപോവുകയാണ്. നിലവില്‍ സ്‌കൂളിലെ പൊത്തുകളടക്കാനും പരിസരങ്ങള്‍ വൃത്തിയാക്കാനും ശ്രദ്ധിക്കുന്ന പഞ്ചായത്ത് ഭരണകൂടവും സംവിധാനങ്ങളും സ്വന്തം മൂക്കിന് താഴെയുള്ള കുട്ടികളുടെ പാര്‍ക്കിനെ അവഗണിക്കുകയാണ്.

പാമ്പ് കൂടാന്‍ വേണ്ടിയല്ല പാര്‍ക്ക് വേണ്ടതെന്നും കുട്ടികള്‍ക്ക് പാഞ്ഞുകളിക്കാനാണെന്നും പഞ്ചായത്ത് അധികൃതര്‍ ഇക്കാര്യത്തില്‍ അടിയന്തിരമായി ശ്രദ്ധ ചെലുത്തണണമെന്നും മധൂരിലെ സാമൂഹ്യപ്രവര്‍ത്തകന്‍ പറഞ്ഞു.

കുറ്റിക്കാടുകള്‍ നിറഞ്ഞ് ആളനക്കമില്ലാതെ മധൂരിലെ ചില്‍ഡ്രന്‍സ് പാര്‍ക്ക്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  Kerala, news, kasaragod, Madhur, Panchayath, Office, Children's park in Madhur is deserted and  filled with shrubs

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL